General News

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

Mon, Sep 25, 2017

Arabianewspaper 131
പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി

നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റു ചെയ്ത് 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ ഇനി സാക്ഷികളെ സ്വാധീനിക്കാനോ തെളിവു നശിപ്പിക്കാനോ ഇടയില്ലെന്നും സുനിയുടെ അഭിഭാഷകനായ ബിഎ ആളൂര്‍ വാദിച്ചിരുന്നു.


എന്നാല്‍,. കോടതി ഇത് തള്ളി. പ്രതിക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും മുന്‍ കേസുകളിലെ പങ്കാളിത്തം ഇയാളെ ഇപ്പോള്‍ പുറത്തു വിടുന്നത് ദോഷം ചെയ്യുമെന്നും ഇതു കൂടാതെ സുനിയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും പോലീസ് സൂചിപ്പിച്ചു,. ഇതേ തുടര്‍ന്നാണ് ഇയാളുടെ ജാമ്യം നിഷേധിച്ചത്


സംഭവത്തിലെ ഗൂഡാലോചന കേസില്‍ അന്വേ,ണം നേരിടുന്ന കാവ്യ മാധവന്റേയും നാദിര്‍ഷായുടെയും ഹര്‍ജികള്‍ ഉച്ചകഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.

Tags : Pulsar Suni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ