General News

ജര്‍മനിയില്‍ വീണ്ടും മെര്‍ക്കല്‍ അധികാരത്തില്‍

Mon, Sep 25, 2017

Arabianewspaper 138
ജര്‍മനിയില്‍ വീണ്ടും മെര്‍ക്കല്‍ അധികാരത്തില്‍

ജര്‍മനിയില്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ തീവ്ര വലതു പക്ഷം ശക്തി തെലിയിച്ചെങ്കിലും കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ തളയ്ക്കാനായില്ല. തുടര്‍ച്ചയായ നാവലാം തവണയും ആംഗല മെര്‍ക്കല്‍ അധികാരത്തിലെത്തുകയായിരുന്നു. ചാന്‍സലറായി തുടരാനാകുമെങ്കിലും സഖ്യകക്ഷികള്‍ അലോസരമുണ്ടാക്കുന്നത് മന്ത്രിസഭ രൂപികരണത്തെ പ്രതികൂലമായി ബാധിക്കും


അഭയാര്‍ത്ഥികളെ ്‌സ്വീകരിക്കുന്നതിനെതിരെ പ്രചാരണം നടത്തിയ തീവ്ര വലതു പക്ഷത്തിന്റെ പിന്തുണ തേടുമെന്ന വാര്‍ത്തകള്‍ മെര്‍ക്കല്‍ തള്ളി.


32 ശതമാനം വോട്ടുകള്‍ നേടിയ മെര്‍ക്കലിന്റെ ക്രിസ്ത്യന്‍ ഡെമോക്രാറ്റ്‌സ്-ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ സഖ്യം അധികാരം ഉറപ്പിച്ചത്.


സെന്റര്‍ ലെഫ്റ്റ് സോഷ്യല്‍ ഡെമോക്രാറ്റ്‌സുകള്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ തീവ്രവലതു പക്ഷ വിഭാഗമായ ജര്‍മന്‍ ഓള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി ആദ്യമായി പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു,. ഇടതു പാര്‍ട്ടികള്‍ക്ക് 9 ശതമാനം വോട്ടാണ് ലഭിച്ചത്. എന്നാല്‍, ഫലം തങ്ങള്‍ക്കനുകൂലമല്ലെന്ന് കണ്ട് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ പ്രതിപക്ഷത്ത് ഇരിക്കാന്‍ തീരുമാനിക്കുകയായരുന്നു. മുമ്പ്, മെര്‍ക്കലിന്റെ പാര്‍ട്ടിയുമായി ഇവര്‍ അധികാരം പങ്കിട്ടിരുന്നു.


കഴിഞ്ഞ എഴുപതു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് മെര്‍ക്കലിന്റെ പാര്‍ട്ടി നടത്തിയത്. കഴിഞ്ഞ തവണ നേടിയത് നാല്‍പതു ശതമാനം വോട്ടുകളായിരുന്നു. സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 20 ശതമാനം മാത്രമാണ് വോട്ടു നേടിയത്. എന്നാല്‍. തീവ്ര വലതു പക്ഷ പാര്‍ട്ടിയായ ഓര്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് 13 ശതമാനം വോട്ടുകള്‍ ലഭിച്ചു. 2013 ല്‍ മാത്രം രൂപികൃതമായ ഓള്‍ട്ടര്‍നേറ്റീവ് പാര്‍ട്ടി തീവ്ര ദേശീയ-വലതു പക്ഷ ആശയമാണ് മുന്നോട്ട് വെയ്ക്കുന്നത്.


അഭയാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ മൂലമാണ് ഇവര്‍ പൊടുന്നനെ തീവ്ര വലതുപക്ഷത്തിന് ജനപ്രിയമായത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് ജര്‍മനി ഒറ്റയ്ക്ക് നില്‍ക്കണെമെന്ന വാദവും ഇവര്‍ മുഴക്കുന്നു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ