General News

നാദിര്‍ ഷാ, കാവ്യ, പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

Mon, Sep 25, 2017

Arabianewspaper 108
നാദിര്‍ ഷാ, കാവ്യ, പള്‍സര്‍ സുനി എന്നിവരുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇതിനൊപ്പം ഗൂഡാലോന കേസില്‍ സംശയിക്കുന്ന സംവിധായകന്‍ നാദിര്‍ ഷാ നടിയും ഇതേ കേസില്‍ റിമാന്‍ഡിലായ ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്‍ എന്നിവരുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷയും കോടതി ഇന്ന് പരിഗണിക്കും. ഗൂഡാലോചന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഹണിക്കുന്നത്.


കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നാദിര്‍ഷായെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച തെളിവുകളുടെ വിവരങ്ങളും കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.


ഇതെല്ലാം പരിശോധിച്ച ശേഷമായിരിക്കും മുന്‍ കൂര്‍ ജാമ്യത്തില്‍ വിധി പറയുക. രണ്ടാമതും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിനെ തുടര്‍ന്ന് നാദിര്‍ ഷാ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


കോടതി കടുത്ത വിമര്‍ശനമാണ് പോലീസ് അന്വേ,ഷണത്തിനെതിരെ നടത്തിയത്. സിനിമയുടെ തിരക്കഥ പോലെയാണോ കേസ് അന്വേഷണമെന്നും ഒരോ മാസം ഒരോരുത്തരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയാണോ എന്നും കേസ് അന്വേഷണം എന്ന് അവസാനിപ്പിക്കുമെന്നും കോടതി ചോദിച്ചിരുന്നു.


തുടര്‍ന്ന് നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയെങ്കിലും അറസ്റ്റ് ചെയ്യരുതെന്ന് കോടതി ആവശ്യപ്പെട്ടു,. തുടര്‍ന്ന് നാദിര്‍ഷാ പ്രതിയല്ലെന്നും എന്നാല്‍ ചോദ്യം ഇനിയും ചൊദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്നും തെളിവു ലഭിക്കുന്ന മുറയ്ക്ക് പ്രതിയാക്കപ്പെടാനും അറസ്റ്റു ചെയ്യാനും സാധ്യത ഉണ്ടെന്നും പോലീസ് അറിയിക്കും.സമാനമായ നിലാപാട് ആയിരിക്കും കാവ്യയുടെ കേസിലും പോലീസ് സ്വീകരിക്കുക.


പത്തു ദിവസത്തിനുള്ളില്‍ ഗുഡാലോചന കേസിലെ കുറ്റപത്രം സമര്‍പ്പിക്കാനായിരിക്കും പോലീസ് ശ്രമം. എന്നാല്‍, നിര്‍ണായകമായ പല തെളിവുകളും ഇനിയും ലഭിക്കാനുണ്ടെന്ന് പോലീസ് പറയുന്നു.


ഇതിനിടെ കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി റിമാന്‍ഡിലായി 90 ദിവസം കഴിഞ്ഞെന്നും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞതിനാല്‍ ഇനി തനിക്ക് ജാമ്യം നല്‍കണമെന്നാണ് കോടതിയില്‍ ജാമ്യാപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ