OMG News

ആറ്റിങ്ങലില്‍ ബൈക്ക് അഭ്യാസം ചോദ്യം ചെയ്ത യുവാവിന് ഗുണ്ടാം സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

Sun, Sep 24, 2017

Arabianewspaper 673
ആറ്റിങ്ങലില്‍ ബൈക്ക് അഭ്യാസം ചോദ്യം ചെയ്ത യുവാവിന് ഗുണ്ടാം സംഘത്തിന്റെ ക്രൂരമര്‍ദ്ദനം

ആറ്റിങ്ങലില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. വക്കത്ത് സമാനമായ സംഭവത്തില്‍ ഷബീര്‍ എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊന്നിരുന്നു. ഇതിനു പിന്നാലെയാണ് ചിറയിന്‍ കീഴില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചത്.


ചിറയിന്‍ കീഴ് എസ് എന്‍ ജംഗ്ഷനില്‍ ബൈക്കിലെത്തി മറ്റു വാഹനങ്ങള്‍ക്ക് തടസമുണ്ടാക്കും വിധം വട്ടത്തില്‍ കറങ്ങിയ രണ്ടു പേരാണ് എതിരെ വന്ന ബൈക്കുകാരനുമായി തര്‍ക്കത്തിലായത്.


ഇയാള്‍ വാഹനം നിര്‍ത്തി വാക്കു തര്‍ക്കത്തിലേര്‍പ്പെടും മുമ്പ് അതിക്രുരമായ മര്‍ദ്ദനം അഴിച്ചു വിടുകയായിരുന്നു. സുധീറെന്ന യാവുവിനാണ് മര്‍ദ്ദനമേറ്റത്.


അനന്തു ശ്രീക്കുട്ടന്‍ എന്നിവരാണ് ഇയാളെ മര്‍ദ്ദിച്ചത്. സൂധിറിനെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടും കലിയടങ്ങാതെ ഇവര്‍ മര്‍ദ്ദിക്കുകയായിയിരുന്നു. എന്നാല്‍,. കാഴ്ചക്കാരായി ചുറ്റും കൂടിയവര്‍ അക്രമികളെ പിന്തിരിപ്പിക്കുകയോ പിടിച്ചു മാറ്റാനോ ശ്രമിച്ചില്ല. ഒടുവില്‍ ഇയാള്‍ രക്ഷപ്പെട്ട് പോയ ശേഷമാണ് നാട്ടുകാര്‍ സൗമ്യമായി ഇവരെ പിന്തിരിപ്പിക്കുന്നത്. അഞ്ചു മിനിറ്റോളം മര്‍ദ്ദനം തുടര്‍ന്നു.


സുധീര്‍ അന്നു തന്നെ പോലീസില്‍ പരാതിപ്പെട്ടിട്ടും കേസ് എടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. കഴിഞ്ഞ സെപ്തംബര്‍ പതിമൂന്നിനാണ് സംഭവം.


പരാതിക്കാരനെ മൊഴി രേഖപ്പെടുത്താന്‍ വിളിച്ചിട്ട് വന്നിലല്ലെന്നാണ് പോലീസ് പറയുന്ന ന്യായീകരണം. ഇരു പാര്‍ട്ടികളും തമ്മില്‍ കേസ് പരസ്പരം പറഞ്ഞു തീര്‍ത്തെന്നും പോലീസ് പറയുന്നു. എന്നാല്‍, വീഡിയോ ദൃശ്യമാധ്യമങ്ങളില്‍ വന്നതോടെ പോലീസ് കേസ് എടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.

Tags : goons 
Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ