General News

വയോധികയുടെ കൊലപാതകത്തില്‍ ചോദ്യം ചെയ്ത പൂജാരി ആത്മഹത്യ ചെയ്ത നിലയില്‍

Sun, Sep 24, 2017

Arabianewspaper 119
വയോധികയുടെ കൊലപാതകത്തില്‍ ചോദ്യം ചെയ്ത പൂജാരി ആത്മഹത്യ ചെയ്ത നിലയില്‍

വയോധികയുടെ കൊലപാതകത്തില്‍ ചോദ്യം ചെയ്ത വിട്ടയച്ച പൂജാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തൃശൂര്‍ ചേലക്കരയില്‍ വായോധിക കൊല്ലപ്പെട്ട കേസിലാണ് പൂജാരിയെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.


വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയത്. വയോധികയുടെ മൃതദേഹം ചാക്കില്‍ ക്ടെട്ടിയ നിലയില്‍ ക്ഷേത്രത്തിനു സമീപമാണ് കണ്ടെത്തിയത്. പൊന്തക്കാട്ടില്‍ ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിനു സമീപം കണ്ടെത്തിയ തുണിയില്‍ എണ്ണയുടെ അംശം കണ്ടിരുന്നു.


കൊലപാതകവുമായി ബന്ധപ്പെട്ട് പൂജാരി ഗോപിയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ച തുണിയിലാണ് എണ്ണ കണ്ടത്തിയത്. നിലവിളക്കില്‍ ഉപയോഗിക്കുന്ന എള്ളെണ്ണയാണ് കണ്ടെത്തിയത്. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന എഴുപതു കാരിയായ കല്യാണിയെയാണ് കൊലപെടുത്തിയത്.


പൂജാരിയായ ഗോപിക്ക് ഇവരെ അടുത്തറിയാമായിരുന്നുവെന്ന് പോലീസ് കരുതുന്നു. കല്യാണിയുടെ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ചേലക്കരയിലെ ഒരു ധനകാര്യ സ്ഥാപനത്തിലേക്ക് സ്വര്‍ണം വില്‍ക്കാനുണ്ട് സ്വീകരിക്കുമോ വിലയെത്രയെന്നും ചോദിച്ച് ഫോണ്‍ കോള്‍ വന്നിരുന്നു. ഈ ഫോണ്‍ കോള്‍ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും തുണിയിലെ എണ്ണയും പൂജാരി ഗോപിയിലേക്ക് സംശയം നീളുകയായിരുന്നു.

Tags : murder  Crime 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ