Entertainment News

ജിമ്മിക്കി കമ്മല്‍ ആഘോഷമാക്കിയവര്‍ക്ക് നന്ദി -ലാലേട്ടന്‍

Sun, Sep 24, 2017

Arabianewspaper 804
ജിമ്മിക്കി കമ്മല്‍ ആഘോഷമാക്കിയവര്‍ക്ക് നന്ദി -ലാലേട്ടന്‍

ജി്മ്മിക്കി കമ്മല്‍ എന്ന പാട്ടും ഡാന്‍സും ആഘോഷമാക്കിയവര്‍ക്ക് നന്ദിയുമായി മോഹന്‍ലാല്‍ എത്തി. മോഹന്‍ ലാലും ലാല്‍ ജോസും ചേര്‍ന്നൊരുക്കിയ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ജിമ്മിക്കി കമ്മല്‍ എന്ന തട്ടുപൊളിപ്പന്‍ഡ ഗാനത്തിന്റെ ക്രഡിറ്റ് വൈറലാക്കിയവര്‍ കൊണ്ടു പോയതില്‍ നേരിയ വിഷമം ഉണ്ടായിരുന്നത് ഇപ്പോള്‍ മാറി.


രാജ്യാന്തര തലത്തിലും വാര്‍ത്തകള്‍ സൃഷ്ടിച്ച ജിമ്മിക്കി കമ്മല്‍ താളവും മേളവും ഒക്കെയായി വാക്കുകളുടെ അര്‍ത്ഥത്തിനപ്പുറം ലോകഹിറ്റായി മാറിയിരുന്നു.


സിനിമയില്‍ ഈ ഗാനത്തിനൊത്ത് നൃത്തം ചെയ്യുന്നത് ജൂഡ് ആന്റണിയും ശരതുമായിരുന്നു. ലാല്‍ സൈക്കിളില്‍ എത്തുന്ന സീനുകളുമായിരുന്നു. എന്നാല്‍, ഗാനം വൈറലാക്കിയത് ഷെറിലും കൂട്ടരുമായിരുന്നു. ഇവരുടെ വീഡിയോ ഹിറ്റാകുകയും ചെയതതോടെയാണ് കഷ്ടപ്പെട്ട് ഡാന്‍സ് ചെയ്‌തെങ്കിലും ഷെറിലും കൂട്ടരും ഇതിന്റെ ക്രഡിറ്റ് കൊണ്ടു പോയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വീഡിയോ ആശിര്‍വാദ് സിനിമാസ് തന്നെ ഇറക്കിയത്.


ഷെറില്‍ ഉണ്ടെങ്കില്‍ ഡാന്‍സ് ചെയ്യില്ലെന്ന് വാശിപ്പിടിച്ചിരിക്കുന്നവരുടെ ഇടയിലേക്ക് മോഹന്‍ ലാല്‍ എത്തുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. ഏതായാലും ജിമ്മിക്കി കമ്മലിനെ ഇത്രയും വലിയ സംഭവമാക്കിയവര്‍ക്ക് നന്ദി പറയുന്ന ലാല്‍ ഷെറിലിനേയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കണം.


ലാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ പത്തു ലക്ഷം പേര്‍ കണ്ടു കഴിഞ്ഞു. സത്യം വീഡിയോസ് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ രണ്ട് കോടിയിലധികം പേര്‍ ഇതിനകം കണ്ടു കഴിഞ്ഞു,. ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കോമേഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ അണിയി്‌ച്ചൊരുക്കിയ വീഡിയോ ഏഴുപതുലക്ഷം പേരാണ് കണ്ടത്.

Advertisement here

Like Facebook Page :
 

Social media talks

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ