General News

ഷാര്‍ജ ഭരണാധികാരിക്ക് സ്‌നേഹോജ്ജ്വല സ്വീകരണം

Sun, Sep 24, 2017

Arabianewspaper 144
ഷാര്‍ജ ഭരണാധികാരിക്ക് സ്‌നേഹോജ്ജ്വല സ്വീകരണം

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമദ് അല്‍ ഖാസ്മിക്ക് തിരുവനന്തപുരത്ത് സ്‌നേഹ്വോജ്ജല വരവേല്‍പ്.


തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തിയ അല്‍ ഖാസിമിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി സ്വീകരിക്കുകയായിരുന്നു. മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെടി ജലീല്‍, കെ കെ ലതിക എന്നിവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു.


തിങ്കളാഴ്ച രാവിലെ ഗവര്‍ണര്‍ സദാശിവവുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ഗവര്‍ണര്‍ ഒരുക്കുന്ന വിരുന്നു സല്‍ക്കാരത്തിലും പങ്കെടുക്കും.കേരളത്തിന്റ അതിഥിയായാണ് അല്‍ ഖാസിമി എത്തിയിരിക്കുന്നത്.


മൂന്നു ദിവസത്ത സന്ദര്‍ശനത്തിനു ശേഷം ചൊവ്വാഴ്ച അദ്ദേഹം തിരിച്ചു പോകും.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ