General News

ഹൈദരബാദ് സര്‍വ്വകലാശാല: ശ്രീരാഗ് പൊയ്ക്കാടന്‍ പ്രസിഡന്റ്

Sun, Sep 24, 2017

Arabianewspaper 132
ഹൈദരബാദ് സര്‍വ്വകലാശാല: ശ്രീരാഗ് പൊയ്ക്കാടന്‍ പ്രസിഡന്റ്

ഹൈദരബാദ് സര്‍വ്വകലാശാല സ്റ്റുഡന്‍സ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു-ദലിത്- മുസ്ലീം സഖ്യത്തിന് ഉജ്വല വിജയം. അംബേദ്കര്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്ഥാനാര്‍ത്ഥിയും മലയാളിയുമായ ശ്രീരാഗ് പൊയ്ക്കാടന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.


അലയന്‍സ് ഫോര്‍ സോഷ്യല്‍ ജസ്റ്റീസ് ( എഎസ്‌ജെ) എന്ന പേരില്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്‌ഐ), അംബേദ്കര്‍ സ്റ്റുഡന്‍സ് യൂണിയന്‍ (എഎസ് യു). ദലിത് സ്റ്റുഡന്‍സ് യൂണിയന്‍ (ഡിഎസ് യു), മുസ്ലീം ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എംഎസ്എഫ്),. തെലുങ്കാന സ്റ്റുഡന്‍സ് ഫെഡറേഷന്‍ ( ടി എസ് എഫ്) ട്രൈബല്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍ ബഹുജന്‍ സ്റ്റുഡന്‍സ് ഫെഡറേഷന്‍, എന്നീ സംഘടകളാണ് മഹാസഖ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടത്.


അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്, നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ എന്നിവരായിരുന്നു എതിരാളികള്‍. എഎസ്‌ജെ പ്രസിഡന്റ് ഉള്‍പ്പെടെ നാലു പ്രധാന സീറ്റുകളിലും വിജയിച്ചു.


എഎസ്ഏയുടെ ശ്രീരാഗ് പൊയ്കാടന്‍ പ്രസിഡന്റും, ടിഎസ്എഫിലെ ടി നരേഷ് വൈസ് പ്രസിഡന്റും, എസ്എഫ്‌ഐയുടെ ആരിഫ് അഹമദ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.


എഎസ്എയുടെ ശ്രീരാഗ് പൊയ്ക്കാടന് 1509 വോട്ടുകളും എബിവിപിയുടെ കെ പല്‍സാനിയക്ക് 1349 വോട്ടുകളും ലഭിച്ചപ്പോള്‍ എന്‍എസ് യു വിന്റെ അന്‍ജുറാവു 872 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്ത് എത്തി.


ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച എസ്എഫ്‌ഐയുടെ ആരിഫ്അഹമദിന് 1982 വോട്ടുകള്‍ ലഭിച്ചപ്പോള്‍, എബിവിപിയുടെ കിരണ്‍ കുമാറിന് 1573 വോട്ടുകള്‍ ലഭിച്ചു, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ എംഎസ്എഫിന്റെ മുഹമദ് ആഷിക് എന്‍ പി 1872 വോട്ടുകള്‍ നേടി. എബിവിപിയുടെ എം പൂജ റാണി 1591 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ