General News

ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് മന്ത്രി

Sun, Sep 24, 2017

Arabianewspaper 112
ജയലളിതയുടെ ആരോഗ്യത്തെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമെന്ന് മന്ത്രി

തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത മരിച്ചിട്ട് ഒരു വര്‍ഷമാകുന്നതിനിടെ ജയയുടെ ആരോഗ്യം സംബന്ധിച്ച് അന്ന് സര്‍ക്കാരും പാര്‍ട്ടിയും പുറത്തു പറഞ്ഞ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് തമിഴ് നാട് മന്ത്രി ദിണ്ടിഗല്‍ ശ്രീനിവാസന്‍,. അതേസമയം, ആശുപത്രിയില്‍ ജയലളിതയുടെ കാര്യങ്ങള്‍ നിയന്ത്രിച്ചത് ശശികലയായിരുന്നില്ലെന്ന് അനന്തിരവന്‍ ടിടിവി ദിനകരന്‍ പറഞ്ഞു, ഒക്ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ ആശുപത്രിയില്‍ ഏതാനും മിനിറ്റുകള്‍ മാത്രം കാണാനായിരുന്നു അനുമതിയെന്നും ദിനകരന്‍ പറഞ്ഞു,.


വനം വകുപ്പ് മന്ത്രിയായ ശ്രീനിവാസന്റെ ചില വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളുടേയും ജനങ്ങളുടേയും സംശയങ്ങള്‍ സത്യമായിരുന്നുവെന്ന് സ്ഥീരികരിക്കുന്നതാണ്.


തങ്ങള്‍ക്ക് ആര്‍ക്കും തന്നെ ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളൊ ആശുപത്രിയില്‍ ചെന്ന് അവരെ കാണാന്‍ അനുമതി ലഭ്യമായിരുന്നില്ല. രാഹുല്‍ ഗാന്ധി, അമിത് ഷാ തുടങ്ങിയ ഉന്നത രാഷ്ട്രീയ നേതാക്കളേയും ചികിത്സാമുറിയിലേക്ക് കടത്തി വിട്ടിരുന്നില്ല, അണുബാധയുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ ജയലളിതയുടെ ആരോഗ്യത്തെ മുന്‍ നിര്‍ത്തി പലരും ജയയെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചില്ല.


ജയ ഭക്ഷണം കഴിച്ചെന്നും സംസാരിച്ചെന്നും എല്ലാം തങ്ങള്‍ പറഞ്ഞത് കള്ളമായിരുന്നു ജനങ്ങള്‍ ഇതിന് തങ്ങളോട് മാപ്പു പറയണമെന്നും ദിണ്ടിഗല്‍ ശ്രീനിവാസന്‍ പാര്‍ട്ടി യോഗത്തില്‍ അണികളോട് പറഞ്ഞു.


2016 സെപ്തംബര്‍ 21 നാണ് ജയലളിതയെ നിര്‍ജ്ജലീകരണം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഡിസംബര്‍ അഞ്ചിന് ജയലളിത മരിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ജയയുടെ മൃതദേഹത്തില്‍ മുഖഭാഗത്ത് ശരീരം കേടു കൂടാതെ സൂക്ഷിക്കാനായി എംബാം ചെയ്തതിന്റെ അടയാളം കണ്ടെത്തിയിരുന്നത് വിവാദമായിരുന്നു. ജയലളിത നേരത്തെ തന്നെ മരിച്ചിരുന്നുവെന്നും പാര്‍ട്ടിയിലെ തര്‍ക്കങ്ങളും സ്വത്തുക്കളുടെ അധികാരം വീണ്ടെടുക്കുന്നതിനും തോഴി ശശികലയും കുടുംബവും സാവകാശം തേടിയെന്നും ഇതിനാലാണ് ജയയുടെ മരണം പ്രഖ്യാപിക്കുന്നത് ഡിസംബര്‍ അഞ്ചു വരെ നീ്ട്ടിയതെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ