General News

ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കക്ഷി ചേരും

Sun, Sep 24, 2017

Arabianewspaper 122
ഹാദിയ കേസില്‍ വനിതാ കമ്മീഷന്‍ കക്ഷി ചേരും

മതമാറിയ കേസില്‍ ഹാദിയ ( അഖില അശോകന്‍) എന്ന പെണ്‍കുട്ടി വീട്ടു തടങ്കലില്‍ ആണെന്നും മനുഷ്യവകാശ ലംഘനം നടക്കുന്നുവെന്നും ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന കേസില്‍ കക്ഷി ചേരുന്നു.


ഹാദിയയേയും കുടുംബാംഗങ്ങളേയും വൈക്കത്തെ വീട്ടില്‍ ചെന്ന് സന്ദര്‍ശിച്ച് വസ്തുത റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നത്. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടുന്നുണ്ട്. ഒക്ടോബര്‍ മൂന്നിനാണ് കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുക. അന്നു തന്നെ സംസ്ഥാന വനിതാ കമ്മീഷന്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം എടുക്കുമെന്നാണ് സൂചന.


വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ ഇതിനുള്ള ശ്രമം ആരംഭിച്ചു,.സ്ത്രീ വിഷയങ്ങളില്‍ ഇടപെടാന്‍ വനിതാ കമ്മീഷന് അവകാശവും ഉത്തരവാദിത്തവും ഉണ്ട്.


ഹാദിയ കടുത്ത മനുഷ്യാവകാശ പീഡനമാണ് സ്വന്തം മാതാപിതാക്കളില്‍ നിന്നും ഏറ്റുവാങ്ങുന്നതെന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിനെതിരെ എഴുത്തുകാരും സംസ്‌കാരിക നായകരും രംഗത്തുവന്നു. ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സ്റ്റെതല്‍വാദിനെ വിഷയത്തില്‍ ഇടപെടുവിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാക്കി ഹാദിയയെ വീട്ടു തടങ്കലില്‍ നിന്നും മോചിപ്പിക്കുകയാണ് തങ്ങളുടെ ശ്രമമെന്ന് മനുഷ്യവകാശ-സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു,.


വീട്ടു തടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് 24 മണിക്കൂറും പോലീസ് കാവലുണ്ട്. വീട്ടില്‍ നിന്ന് ഇറങ്ങാന്‍ സമ്മതിക്കുന്നില്ല. സന്നദ്ധ പ്രവര്‍ത്തകര്‍ സമ്മാനങ്ങളുമായി എത്തിയപ്പോള്‍ വീട്ടുകാര്‍ ഇവരെ ഇതിനു അനുവദിച്ചില്ല. എന്നാല്‍, രാഹുല്‍ ഈശ്വറിനെ പോലുള്ള ഹൈന്ദവ സംഘടനാ പ്രവര്‍ത്തകര്‍ ഹാദിയയെ കണ്ടു. താന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ രക്ഷിതാക്കള്‍ വഴക്കു പറയാറുണ്ടെന്ന് ഹാദിയ രാഹുല്‍ ഈശ്വര്‍ ചിത്രീകരിച്ച വീഡിയോയില്‍ പറഞ്ഞിരുന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ