General News

നടിയെ പീഡിപ്പിച്ച് നഗ്നചിത്രം എടുത്ത കേസില്‍ നിര്‍മാതാവ് കരിം മൊറാനി കീഴടങ്ങി

Sat, Sep 23, 2017

Arabianewspaper 182
നടിയെ പീഡിപ്പിച്ച് നഗ്നചിത്രം എടുത്ത കേസില്‍ നിര്‍മാതാവ് കരിം മൊറാനി കീഴടങ്ങി

സിനിമയില്‍ അവസരം ചോദിച്ചെത്തിയ നടിയെ പീഡിപ്പിക്കുകയും നഗ്ന ചിത്രം എടുക്കുകയും ചെയ്ത ബോളിവുഡ് നിര്‍മാതാവ് കരിം മൊറാനി പോലീസില്‍ കീഴടങ്ങി.


കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈദരബാദ് പോലീസിനു മുന്നില്‍ കീഴടങ്ങിയത്. ചെന്നൈ എക്‌സ്പ്രസ് എന്ന ചലച്ചിത്രത്തിന്റെ നിര്‍മാതാവാണ് കരിം.


സെഷന്‍സ് കോടതിയില്‍ ജാമ്യത്തിന് സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എത്തിയ കരിമിനെ മേല്‍ക്കോടതികളും തുണച്ചില്ല.


2ജി അഴിമതി കേസില്‍ പ്രതിയായ കരിം ഏഴു മാസത്തോളം ജയിലിലായിരുന്നു. ഡെല്‍ഹി സ്വദേശിയായ 25 കാരിയെ പീഡിപ്പിച്ച കരിം മൊറാനി ഇവരുടെ നഗ്നചിത്രങ്ങള്‍ എടുത്തുവെന്നും പോലീസ് എഫ്‌ഐആറില്‍ പറഞ്ഞിരുന്നു. ജൂലൈ 2015 നും ജനുവരി 2016 നു മിടയില്‍ തന്നെ പല തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ജനുവരി 2017 ലാണ് യുവതി ഹൈദരബാദിലെ ഹയന്തനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ