Troll Today News

സ്പാനിഷ് നടിയൊടൊപ്പം രാഹുല്‍ , സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

Sat, Sep 23, 2017

Arabianewspaper 719
സ്പാനിഷ് നടിയൊടൊപ്പം രാഹുല്‍ , സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

സ്പാനിഷ് നടിക്കൊപ്പമുള്ള കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിക്ക് സ്വാഗതം എന്ന വിശേഷണവുമായി പലരും ട്രോളുകള്‍ പോസ്റ്റു ചെയ്തു.


നമസ്‌തേ ഭാഭിജി എന്ന അഭിവാദ്യം നല്‍കിയവരും ഉണ്ട്. സഹോദരന്റെ ഭാര്യയെയാണ് ഭാഭിജി എന്നു അഭിസംബോധന ചെയ്യുന്നത്.


അമേരിക്കയില്‍ രണ്ടാഴ്ച സന്ദര്‍ശനത്തിനായി യാത്ര തിരിച്ച രാഹുല്‍ ചില യൂണിവേഴ്‌സിറ്റികളിലും മറ്റും സെമിനാറുകളില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു. ഇതിനിടയിലാണ് സ്പാനിഷ് നടി നഥാലിയ റാമോസിനൊപ്പം രാഹുലിനെ കണ്ടത്.


ചിത്രം നാഥാലിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വാഗ്മിയും ഉള്‍ക്കാഴ്ചയുമുള്ള രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ രാത്രിയില്‍ എന്ന അടിക്കുറപ്പോടെയാണ് നഥാലിയ ചിത്രം പങ്കുവെച്ചത്.


വാഗ്മിയും ഉള്‍ക്കാഴ്ചയുമുള്ള എന്ന വിശേഷണങ്ങള്‍ ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. നഥാലിയയുടെ ഈ അഭിപ്രായം മാറ്റാന്‍ രാഹുലിന്റെ ഫണ്ണി സ്പീച്ചസ് എന്ന വിഡിയോ ചിലര്‍ ഷെയര്‍ ചെയ്തു. രാഹുലിന്റെ ജുബ്ബയുടെ പോക്കറ്റ് കീറിയ ചിത്രം കാണിച്ച് ഇദ്ദേഹത്തിന് പണമില്ലെന്നു ചൂണ്ടിക്കാട്ടിയവരും ഉണ്ട്.


അമ്മ സോണിയയെ പോലെ നഥാലിയയെ ഇന്ത്യയിലേക്കു കൊണ്ടു വരാനും രാഷ്ട്രീയത്തില്‍ ഇറക്കാനും ചിലര്‍ പരിഹസിച്ച് ഉപദേശിച്ചു.





Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ