General News

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഫയല്‍ സൂക്ഷിക്കേണ്ട ചുമതല എനിക്കല്ല- തോമസ് ചാണ്ടി

Sat, Sep 23, 2017

Arabianewspaper 140
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ ഫയല്‍ സൂക്ഷിക്കേണ്ട ചുമതല എനിക്കല്ല- തോമസ് ചാണ്ടി

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഓഫീസിലെ ഫയല്‍ സൂക്ഷിക്കേണ്ട ചുമതല തനിക്കല്ലെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി. തനിക്കെതിരായ കൈയ്യേറ്റ വാര്‍ത്തകള്‍ ഗൂഡാലോചനയാണെന്നും പ്രതിപക്ഷ പാര്‍ട്ടികളും തന്റെ ശത്രുക്കളും ഇതിനു പിന്നിലുണ്ടെന്നും തോമസ് ചാണ്ടി പറഞ്ഞു,


മാത്തൂര്‍ ദേവസ്വം ഭൂമിയുടെ കയ്യേറ്റവുമായി തനിക്ക് യാതൊരു ബന്ധവുമില്ല. പന്ത്രണ്ട് വര്‍ഷം മുമ്പാണ് ഈ സ്ഥലം വാങ്ങിയത്. താന്‍ സ്ഥലം വാങ്ങിച്ചവരും ദേവസ്വവുമായി കേസ് ഉണ്ടായിരുന്നിരിക്കാം. ഈ കേസ് കോടതിയിലാണ്.


കായല്‍ നികത്തിയെന്ന ആരോപണം തെറ്റാണ്. 1995 ലാണ് താന്‍ ഭൂമി വാങ്ങിയത്. 2008 നു മുമ്പ് നികത്തിയതിന് സുപ്രീം കോടതിയുടെ അനുമതിയുണ്ട്. കൈയ്യേറ്റം സംബന്ധിച്ച എല്ലാ അന്വേഷണത്തിനും സഹകരിക്കാം. എന്റെ പേരില്‍ പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമിയില്ല. ഒരു സെന്റ് ഭൂമി പോലും തന്റെ പേരിലില്ല.


ഒരു ശതമാനം പോലും സത്യമില്ലാത്ത ആരോപണത്തില്‍ താന്‍ രാജിവെയ്ക്കില്ല. സര്‍ക്കാരിന്റെ ഭൂമി കയ്യേറിയിട്ടില്ല, നിലം നികത്തിയത് പാതി സത്യമാണ്. ടൂറിസ്റ്റുകള്‍ വരുന്ന വഴിയില്‍ കുഴി പോലെ കിടന്ന ഭാഗമാണ് നികത്തിയത്. ഒന്നര മീറ്റര്‍ വഴി മണ്ണിട്ടു നികത്തിയത് തെറ്റല്ല. താല്‍ക്കാലികമായി ഇട്ടമണ്ണ് മാറ്റാവുന്നതാണ്. ലേക്ക് പാലസിലെ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കളക്ടര്‍ റിപ്പോര്‍ട്ടു നല്‍കിയത് തന്റെ വാദം കേള്‍ക്കാതെയാണ്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടില്ല. ഇക്കാര്യം തനിക്കറിയില്ലെന്നും ,താന്‍ മനസിലാക്കിയത് സെക്യൂരിറ്റിക്ക് ഇരിക്കാന്‍ വേണ്ടി അവിടെ കുഴലുപോലെ ഉണ്ടാക്കിയതാണ് അനധികൃത നിര്‍മാണമെന്നാണ്. നിയമവിരുദ്ധമാണെങ്കില്‍ പൊളിച്ചു നീക്കും. തോമസ് ചാണ്ടി പറഞ്ഞു


ഇതില്‍ അപകത ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മണ്ണ് നിക്കം ചെയ്യും. തന്റെ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും ഏതെന്ന് ഇതുവരെ അളന്ന് തിട്ടപ്പെടുത്തിയിട്ടില്ല. സദുദ്ദേശത്തോടെയാണ് ഇത് ചെയ്തത്. പോളയും മാലിന്യവും വരാതിരിക്കാന്‍ ഒഴുകി ക്കിടക്കുന്ന പ്ലാസ്റ്റിക് വടം കെട്ടി തിരിച്ചത് കായല്‍ കയ്യേറ്റമല്ല. ഇതിന് കളക്ടറുടെ അനുമതിയും വാങ്ങിയിട്ടുണ്ട്. തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ