General News

തോമസ് ചാണ്ടിയുടെ കൈയ്യേറ്റം, കളക്ടറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

Sat, Sep 23, 2017

Arabianewspaper 142
തോമസ് ചാണ്ടിയുടെ കൈയ്യേറ്റം, കളക്ടറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനെത്തിയ ആലപ്പുഴ ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തി. റവന്യു മന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പ് ജില്ലാ കളക്ടറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.


റിപ്പോര്‍ട്ടില്‍ തോമസ് ചാണ്ടിക്കെതിരെ കയ്യേറ്റം സ്ഥിരീകരിച്ചെന്നാണ് സൂചന. ഇതിനെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിടുമെന്നും സൂചനയുണ്ട്.


കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് കൈമാറേണ്ടതില്ലെന്നും തനിക്ക് നേരിട്ട് കൈമാറാനും മുഖ്യന്ത്രി ആവശ്യപ്പെട്ടിരുന്നു,. ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ റവന്യു മന്ത്രിയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.


ഡെപ്യുട്ടി കളക്ടര്‍ നേരിട്ട് അന്വേഷിച്ച ശേഷം ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. ജില്ലാ കളക്ടറായിരുന്ന വീണാ മാധവന്‍ അന്വേഷിച്ചപ്പോള്‍ ക്രമവിരുദ്ധമായി ഒന്നുംകണ്ടെത്തിയിരുന്നില്ല,. ഇതിനെ തുടര്‍ന്ന് റവന്യു മന്ത്രി റിപ്പോര്‍ട്ട് തിരിച്ചയയ്ക്കുകയും ജില്ലാ കളക്ടര്‍ നേരിട്ട് അന്വേഷിക്കാന്‍ ഉത്തരവിടുമായിരുന്നു. ഇതിനിടെ, ജില്ലാ കളക്ടര്‍ സ്ഥലം മാറി പോകുകയും ടി വി അനുപമ ചാര്‍ജ് എടുക്കുകുയും ചെയ്തു. വിട്ടു വീഴ്ചയില്ലാത്ത, കാര്‍ക്കശ്യ സ്വഭാവമുള്ള അനുപമ നേരിട്ട് അന്വേഷിച്ചപ്പോള്‍ ക്രമ വിരുദ്ധമായി നടന്നത് പുറത്തു വന്നു.


തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള അഞ്ചോളം കെട്ടിടങ്ങള്‍ ക്രമ വിരുദ്ധമായാണ് നിര്‍മിച്ചിരിക്കുന്നതെന്ന് രിപ്പോര്‍ട്ടിലുണ്ട്. നഗരസഭയില്‍ നിന്നും അടുത്തിടെ കാണാതായ ഫലയുകള്‍ ഇപ്പോള്‍ തിരിച്ചു വന്നിരുന്നു. ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുകള്‍ കണ്ടെത്തി. എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ കായല്‍ കയ്യേറ്റവും ഭൂമി കയ്യേറ്റവും മറ്റും ചൂണ്ടിക്കാട്ടുമ്പോള്‍ നഗരസഭാ സെക്രട്ടറി ക്രമ വിരുദ്ധത ഒന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.


നേരത്തെ, നിയമസഭയില്‍ മന്ത്രി തോമസ് ചാണ്ടിയെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ