General News

കാശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല, പാക്കിസ്ഥാനെ തള്ളി ചൈന,

Sat, Sep 23, 2017

Arabianewspaper 149
കാശ്മീര്‍ വിഷയത്തില്‍ ഇടപെടില്ല, പാക്കിസ്ഥാനെ തള്ളി ചൈന,

കാശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു രാജ്യത്തിന് ഇടപെടാനാവില്ലെന്നും ഇന്ത്യുയും പാക്കിസ്ഥാനും 1947 ല്‍ വിഭജനം നടത്തിയപ്പോള്‍ ഉണ്ടായ അവശേഷിച്ച പ്രശ്‌നമാണിതെന്നും ഇതിന് പരിഹാരം ഇരു രാജ്യങ്ങളും ചേര്‍ന്നുള്ള ചര്‍ച്ചയാണെന്നും ചൈനസ് വിദേശകാര്യ വക്താവ് പറഞ്ഞു.


ചരിത്രത്തിന്റെ അവശിഷ്ടമാണ് കാശ്മീര്‍ വിഷയം. ഇതിന് ഒരുമിച്ചിരുന്നുള്ള ചര്‍ച്ചയില്‍ മാത്രമെ പരിഹാരം കാണാന്‍ കഴിയുകയുള്ളു.


കാശ്മീര്‍ വിഷയം പരിഹരിക്കുന്നതിന് ചൈനയുടെ പിന്തുണ തേടുന്ന പാക്കിസ്ഥാന് രാജ്യാന്തര തലത്തില്‍ മറുപടി നല്‍കിയ നടപടി വിദേശകാര്യ -നയതന്ത്രവിദഗ്ദ്ധര്‍ കൗതകുകത്തോടെയാണ് കാണുന്നത്.


മേഖലയില്‍ സമാധാനം പുലരേണ്ടത് ചൈനയുടെ ചൈന-പാക് സാമ്പത്തിക ഇടനാഴിയുടെ വിജയത്തിന് അനിവാര്യമാണ്. ഇന്ത്യയുടെ ഭാഗമായ അധിനിവേശ കാശ്മീരിലൂടെയാണ് സാമ്പത്തിക ഇടനാഴി കടന്നു പോകുന്നത്. ഇതിന് ഇന്ത്യയുടെ സഹകരണം അനിവാര്യമാണ്.


കാശ്മീര്‍ വിഷയം എല്ലാ യുഎന്‍ സമ്മേളനത്തിലും പാക്കിസ്ഥാന്‍ ഉന്നയിക്കാറുണ്ട്. .യുഎന്‍ പ്രമേയം പാലിക്കപ്പെടണമെന്ന് കഴിഞ്ഞ ദിവസവും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യ രാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തില്‍ അഭിസംബോധന ചെയ്യവെ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി ആവശ്യപ്പെട്ടിരുന്നു. കാശ്മീരിലേക്ക് യുഎന്‍ പ്രത്യേക അന്വേഷണ സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.


ഭീകരവാദം സംബന്ധിച്ച് പാക്കിസ്ഥാന്റെ അവകാശവാദങ്ങളെ ഖണ്ഡിച്ച് ഇന്ത്യ പൊള്ളത്തരം തുറന്നു കാണിച്ചിരുന്നു. പാക്കിസ്ഥാനല്ലെന്നും ടെററിസ്ഥാനാണെന്നും ഇന്ത്യ വിശേഷിപ്പി്ച്ചിരുന്നു. ഇന്ത്യന്‍ പ്രതിനിധി ഈണം ഗംഭീര്‍ നടത്തിയ പ്രസംഗത്തിലാണ് പാക്കിസ്ഥാനെ കടന്നാക്രമിച്ചത്. ആഗോള തലത്തില്‍ ഭീകരവാദം സൃഷ്ടിക്കുന്നതില്‍ പാക്കിസ്ഥാന് വ്യക്തമായ പങ്കുണ്ടെന്നും ഇൗണം ഗംഭീര്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ