Gulf News

ടിക്കറ്റ് ഇഎംഐയുമായി ഇത്തിഹാദ്

Wed, Sep 20, 2017

Arabianewspaper 1097
ടിക്കറ്റ് ഇഎംഐയുമായി ഇത്തിഹാദ്

വിമാനടിക്കറ്റു നിരക്ക് തവണകളായി അടച്ചു തീര്‍ക്കുന്ന ക്രഡിറ്റ് പദ്ധതിയുമായി ഇത്തിഹാദ് എയര്‍ വേയ്‌സ്. ഇത്തിഹാദ് വെബ്‌സൈറ്റില്‍ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്കു ചെയ്യന്നവര്ക്കാണ് ഈ സൗജന്യം ലഭിക്കുക.


യുഎഇയിലെ 17 ബാങ്കുകളുമായി ഇത്തിഹാദ് ഇക്കാര്യത്തില്‍ ധാരണയിലെത്തി. തിരഞ്ഞെടുക്കുന്ന റൂട്ടും ബാങ്കും പരിഗണിച്ചാകും ടിക്കറ്റ് നിരക്ക് തവണകളായി അടച്ചു തീര്‍ക്കാനാകുക.


മൂന്നു മാസം മുതല്‍ അറുപതു മാസം വരെ തവണകളായി അടച്ചു തീര്‍ക്കാവുന്ന പക്കേജുകളുമുണ്ട്.


കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇത് വലിയസഹായകമാകുമെന്ന് കമ്പനി കരുതുന്നു. നാട്ടിലേക്ക് മാത്രമല്ല, വിദേശ രാജ്യങ്ങളില്‍ വിനോദ സഞ്ചാരത്തിന് കൂടുംബവുമായി പോകുന്നവര്‍ക്കും ഇത് സഹായകരമാകും.

Tags : Etihad 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ