Health News

അമിതഭക്ഷണം പട്ടിണി പോലെ അപകടകരം

Wed, Sep 20, 2017

Arabianewspaper 954
അമിതഭക്ഷണം പട്ടിണി പോലെ അപകടകരം
ലോകത്ത് പട്ടിണി മരണം പോലെ തന്നെ ഗുരുതരമായ മറ്റൊരു ദുരന്തമാണ് അമിത ഭക്ഷണം മൂലം രോഗത്തിനടിമപ്പെട്ട് ആളുകള്‍ മരിക്കുന്നത്. ലോകത്ത് മരിക്കുന്ന അഞ്ചു പേരില്‍ ഒരാള്‍ അമിത ഭക്ഷണത്തിന് ഇരയാണ്.

പുകവലി,യേക്കാള്‍ ലോകത്ത് ആളുകള്‍ മരിക്കുന്നത് അമിത ഭക്ഷണം മൂലമാണ്. അമിത വണ്ണം ഇതുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നതിന് കാരണമാകുന്നു.

ദീര്‍ഘ നാള്‍ ജീവിച്ചിരിക്കുന്നു എന്നതല്ല, ആരോഗ്യത്തോടെ ദീര്‍ഘ നാള്‍ ജീവിക്കുക എന്നതാകണം ലക്ഷ്യം. ഒരു പുരുഷന്റെ ശരാശരി ആയുസ് 79 വയസാണെങ്കില്‍ അയാള്‍ ജീവിത്തത്തിന്റെ പത്തു വര്‍ഷം അനാരോഗ്യകരമായ അവസ്ഥയിലാകും ജീവിച്ചിരിക്കുക എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്ത്രീകളുടെ ആയുസ് 89 വയസു വരെയാണ് ശരാശരി കണക്കാക്കുന്നത്. ഇതില്‍ 71 വയസുവരെയാകും ഇവര്‍ക്ക് ആരോഗ്യത്തോടെ ജീവിച്ചിരിക്കാന്‍ കഴിയുക.

പോഷാകാഹാര കുറവും, പട്ടിണിയും മൂലം ആളുകള്‍ മരിക്കുന്നതിനു തുല്യമായ അളവില്‍ തന്നെ അമിത ഭക്ഷണം മൂലം ഇടത്തരക്കാരും സമ്പന്നരും മരിച്ചു വീഴുന്നു.

ഭക്ഷണം നിയന്ത്രണത്തിലൂടെയും വ്യായാമത്തിലൂടെയും ഇതിന് പരിഹാരം കാണാന്‍ കഴിയുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
Tags : Overeating 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ