Agriculture News

ഡ്രൈവറില്ലാത്ത ട്രാക്ടറുമായി മഹീന്ദ്ര

Wed, Sep 20, 2017

Arabianewspaper 1386
ഡ്രൈവറില്ലാത്ത ട്രാക്ടറുമായി മഹീന്ദ്ര

കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിപ്ലവം കൊണ്ടു വരുന്നതിന്റെ ഭാഗമായി പ്രമുഖ ട്രാക്ടര്‍ നിര്‍മാതാക്കളായാ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഡ്രൈവര്‍ ലെസ് ട്രാക്ടര്‍ പുറത്തിറക്കി,


മഹീന്ദ്രയുടെ റിസര്‍ച്ച് വിഭാഗമാണ് വിദേശ രാജ്യങ്ങളില്‍ പലയിടത്തും വിജയകരമായി ഇറക്കിയ ഡ്രൈവറില്ലാത്ത അഥവാ സെല്‍ഫ് ഡ്രൈവിംഗ് ട്രാക്ടര്‍ ഇന്ത്യയുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് വികസിപ്പിച്ചത്.


ചെന്നൈയിലെ മഹീന്ദ്ര റീസര്‍ച്ച് വാലിയിലാണ് ഇത് രൂപ കലപ്‌ന ചെയ്തത്. മൂന്നു ഘട്ടങ്ങളിലായാണ് ഈ ട്രാക്ടര്‍ പുറത്തിറക്കുന്നത്. ആദ്യം ഡ്രൈവര്‍ അസിസ്റ്റ് എന്ന പേരിലും തുടര്‍ന്ന് ഭാഗികമായി ഡ്രൈവര്‍ലെസും തുടര്‍ന്ന് പൂര്‍ണമായി ഡ്രൈവര്‍ലെസ് ട്രാക്ടറും പുറത്തിറക്കും.,


സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ ഇതിന് ആവശ്യമായ ചില ഭാഗങ്ങള്‍ വിദേശത്ത് നിന്ന് നികുതി കുറച്ച് ഇറക്കുമതി ചെയ്യാന്‍ സാധിക്കും. ഇടത്തരം കര്‍ഷകര്‍ക്ക് താങ്ങാനാകുന്ന വിലയ്ക്ക് വിപണിയില്‍ എത്തിക്കുകയാണ് മഹീന്ദ്രയുടെ ലക്ഷ്യമെന്ന് കമ്പനി എംഡി പവന്‍ ഗോയങ്ക പറഞ്ഞു.

Tags : tractor 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ