OMG News

മ്യാന്‍മര്‍ റോഹിഗ്യകളെ തുടച്ചു നീക്കിയത് ഉപഗ്രഹം ചിത്രം വെളിപ്പെടുത്തുന്നു

Wed, Sep 20, 2017

Arabianewspaper 1153
മ്യാന്‍മര്‍ റോഹിഗ്യകളെ തുടച്ചു നീക്കിയത് ഉപഗ്രഹം ചിത്രം വെളിപ്പെടുത്തുന്നു

റൊഹിഗ്യകള്‍ക്കെതിരായ സൈനിക നടപടിയുടെ ക്രൂരമായ ചിത്രം ഉപഗ്രഹ ചിത്രം വെളിപ്പെടുത്തുന്നു. മ്യാന്‍മര്‍ സേന നടത്തിയ അതിക്രമങ്ങളെ തുടര്‍ന്ന് റൊഹിഗ്യകള്‍ ബംഗ്ലാദേശിലേക്ക് കൂട്ടപ്പലായനം നടത്തുകയായിരുന്നു.


എകദേശം രണ്ട് ലക്ഷത്തിലധികം റൊഹിഗ്യകള്‍ ഇതിനകം മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലെത്തിയിട്ടുണ്ടെന്നാണ് യുഎന്‍ മനുഷ്യവകാശ കമ്മീഷന്‍ പുറത്തു വിടുന്ന കണക്കുകള്‍.


റൊഹിന്‍ഗ്യകള്‍ താമസിച്ചിരുന്ന ഗ്രാമത്തിന്റെ ചില ഭാഗങ്ങളുടെ ഉപഗ്രഹ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.


ഒരേ സ്ഥലത്തിന്റെ തന്നെ മെയ് 23 ലേയും സെപ്തംബര്‍ 16 ലേയും ചിത്രങ്ങളാണ് ഇവ. ഗ്രാമങ്ങള്‍ ചൂട്ടെരിച്ച നിലയിലാണ്. വീടുകള്‍ നിന്നിരുന്നിടത്ത് ചാരം മാത്രമാണ് അവശേഷിച്ചിരിക്കുന്നത്.


റൊഹിഗ്യകള്‍ താമസിച്ചിരുന്ന സ്ഥലം ഇപ്പോള്‍ വിജനമാണ്. കത്തിക്കരിഞ്ഞ വീടുകള്‍ മാത്രമാണ് അവശേശിക്കുന്നതെന്ന് ഇത് തെളിയിക്കുന്നു. ഇരുന്നൂറോളം വില്ലേജുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നത്.


വംശീയ ന്യൂനപക്ഷമായ റൊഹ്യന്‍ഗികളില്‍ എണ്‍പതു ശതമാനത്തിലധികവും ഇസ്ലാം മത വിശ്വാസികളാണ്. നൂറ്റാണ്ടുകളായി സ്വന്തം നാട്ടില്‍ രണ്ടാം കിട പൗരന്‍മാരായാണ് റൊഹിഗ്യകള്‍ കഴിയുന്നത്. ഇവരില്‍ ചിലര്‍ രൂപികരിച്ച സായുധ സേന മ്യാന്‍മര്‍ സൈനിക ക്യാമ്പുകള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഓഗ്‌സത് 25 ന് സൈന്യം പ്രത്യാക്രമണം എന്ന പേരില്‍ റൊഹിഗ്യകളെ അതിക്രൂരമായി വംശീയ ഉന്‍മൂലനത്തിന് ശ്രമം നടത്തിയത്.


 

Tags : Rohingyas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ