General News

ജാമ്യാപേക്ഷയുമായി അഞ്ചാം വട്ടവും ദിലീപ്

Tue, Sep 19, 2017

Arabianewspaper 286
ജാമ്യാപേക്ഷയുമായി അഞ്ചാം വട്ടവും ദിലീപ്

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് തിരിച്ചടി ലഭിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കി. ഹൈക്കോടതിയിലാണ് ദിലീപിന്റെ അഭിഭാഷകര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇന്നു ഉച്ചയക്ക് ശേഷം ഹര്‍ജി പരിഗണിക്കും.


രണ്ട് തവണ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നുവെങ്കിലും വീണ്ടും ജാമ്യാപേക്ഷ നല്‍കുന്നത് കേസ് അന്വേഷണം അവസാന ഘട്ടത്തിലായതിനെ തുടര്‍ന്നാണ്.


അഡ്വ രാമന്‍പിള്ള തന്നെയാണ് ഇക്കുറിയും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം ലഭിക്കില്ലെന്ന് അറിഞ്ഞ് തന്നെയാണ് രാമന്‍പിള്ള അങ്കമാലി കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയതെന്നുള്ള റിപ്പോര്‍ട്ടുകളും ചില നിയമ വിദഗ്ദ്ധര്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അടച്ചിട്ട മുറിയില്‍ നടന്ന വാദത്തില്‍ പോലീസിന് കേസ് ഡയറി കോടതിയില്‍ സമര്‍പ്പിക്കേണ്ടി വന്നു. പോലീസ് ഇതുവരെ കണ്ടെത്തിയ കാര്യങ്ങള്‍ പ്രോസിക്യൂഷന് കോടതിയെ ധരിപ്പിക്കേണ്ടി വന്നു. അന്വേഷണ സംഘത്തിന്റെ ഈ നീക്കം അറിയാനുള്ള തന്ത്രമായാണ് ഇതിനെ പലരും കാണുന്നത്.


എന്നാല്‍, പോലീസിന്റെ നിഗമനങ്ങള്‍ മുദ്രവെച്ച കവറിലാണ് കോടതിയെ അറിയിച്ചത്. റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിലീപിനെതിരെ നഗ്നചിത്രങ്ങള്‍ എടുക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കുറ്റമാണ് ചുമത്തിയിരുന്നത്. ഇതിന് പരമാവധി ശിക്ഷ പത്തു വര്‍ഷമാണെന്നും ഇതിനാല്‍, 60 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞാല്‍ സ്വാഭാവിക ജാമ്യം ലഭിക്കുമെന്നും പ്രതിഭാഗം കണക്കു കൂട്ടി. എന്നാല്‍, എഫ്‌ഐആറില്‍ കൂട്ടബലാല്‍സംഗവും കൂട്ടുപ്രതികളില്‍ ചാര്‍ത്തിയിട്ടുണ്ട്. ഇതില്‍ ദിലീപും ഉള്‍പ്പെടുന്നു. ഇതിനെ തുടര്‍ന്ന് 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായതിനാല്‍ സ്വാഭാവിക ജാമ്യത്തിന് 90 ദിവസം കഴിയണം.


90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ മാത്രമെ ദിലീപിന് ജാമ്യം ലഭിക്കു. ഇതിനു മുമ്പ് കുറ്റപത്രം സമര്‍പ്പിച്ചാല്‍ കേസ് വിചാരണയിലേക്ക് പോകും ഇതോടെ, വിചാരണ തീരും വരെ ദിലീപിന് ജയിലിലില്‍ കഴിയേണ്ട സാഗചര്യവും വരും.


ഗുഡാലോചന തെളിയിക്കാനാകാതിരുന്നാല്‍ ദിലീപ് കുറ്റമോചിതനാകും. പോലീസ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്ന കേസ് ഡയറിയില്‍ ആരോപണങ്ങളും ഇതിന് ബലമേകുന്ന തെളിവുകളുമാണ് ഉള്ളത്. എന്നാല്‍, ഈ തെളിവുകളുടെ സാധുത വിചാരണ വേളയില്‍ മാത്രമെ കോടതിക്ക് പരിശോധിക്കാനാകു.


പ്രോസിക്യൂഷന്റെ തെളിവുകളും മറ്റും മുദ്രവെച്ച കവറില്‍ നല്‍കിയതിനാല്‍ പ്രതിഭാഗം ഇരുട്ടില്‍ തപ്പുകയാണ്. വാദമുഖങ്ങളെ എതിര്‍ക്കാനുള്ള അവസരം വിചാരണ വേളയില്‍ മാത്രമേ പ്രതിഭാഗത്തിന് ലഭിക്കുകയുള്ളു. ജാമ്യ ഹര്‍ജിയില്‍ കോടതി പരിശോധിക്കുന്നത് തെളിവുകളല്ല, പ്രതി പുറത്തിറങ്ങിയാല്‍ കേസ് അന്വേഷണത്തെ ബാധിക്കുമോ, സാക്ഷികളെ സ്വാധിനിക്കുമോ, തെളിവു നശിപ്പിക്കുമോ തുടങ്ങിയവയാണ്. കഴിഞ്ഞ നാലു ഘട്ടങ്ങളിലും ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടു ഇതിനാലാണ് ജാമ്യാപേക്ഷ തള്ളിയത്.


എന്നാല്‍, സാഹചര്യങ്ങള്‍ മാറിയതായി കോടതിക്ക് ബോധ്യമായാല്‍ ദിലീപിന് ദാമ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് അഡ്വ രാമന്‍പിള്ളയ്ക്കും സംഘത്തിനുമുള്ളത്.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ