General News

കതിരൂര്‍ മനോജ് വധം : പി ജയരാജനെതിരായ യുഎപിഎ കുറ്റപത്രം സ്വീകരിച്ചു

Mon, Sep 18, 2017

Arabianewspaper 288
കതിരൂര്‍ മനോജ് വധം :  ജയരാജനെതിരായ യുഎപിഎ കുറ്റപത്രം സ്വീകരിച്ചു

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിലെ ഗൂഡാലോനയില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കുറ്റവാളിയാണെന്ന സിബിഐ ആരോപണവും യുഎപിഎ പ്രകാരമുള്ള കുറ്റപത്രവും സിബിഐ കോടതി സ്വീകരിച്ചു.


എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് കുറ്റപത്രം സ്വീകരിച്ചത്. യുഎപിഎ ചുമത്താന്‍ കേരള സര്‍ക്കാരിന്റെ അനുമതി വേണമെന്ന വാദം കോടതി തള്ളി.


കേസില്‍ 25 ാം പ്രതിയാണ് പി ജയരാജന്‍,. കേസില്‍ ആദ്യ കുറ്റപത്രത്തിനു ശേഷം അനുബന്ധ കുറ്റമാണ് ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്. യുഎപിഎ ചുമത്താന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി വേണമെന്ന വാദം പ്രതിഭാഗം വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല. വിചാരണ വേളയില്‍ ഇക്കാര്യം വാദിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. നവംബര്‍ 16 ന് ജയരാജന്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്യ


2014 സെപ്തംബര്‍ ഒന്നിനാണ് കതിരൂര്‍ മനോജ് കൊലചെയ്യപ്പെട്ടത്. പി ജയരാജനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട മനോജ്. പി ജയരാജന്‍ മനോജിനോടുള്ള വ്യക്തിപരമായ പകയും രാഷ്ട്രീയ വൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെന്ന് സിബിഐ ആരോപിച്ചിരുന്നു. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനാണ് പി ജയരാജന്‍ എന്ന് സിബിഐ ആരോപിക്കുന്നു,.


ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മൃഗീയമായി വെട്ടിപ്പരിക്കേല്‍പ്പിച്ചതും ഭീകര പ്രവര്‍ത്തനത്തിന് സമാനമായ സംഭവമാണെന്നും ദേശ വിരുദ്ധ നടപടിയുമാണെന്നും ചൂണ്ടിക്കാട്ടിയുമാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. സമാനമായ ചില കേസുകളിലും ജയരാജന്‍ പ്രതിയാണെന്നതും അദ്ദേഹത്തിന് വിനയായി.ു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ