General News

നാദിര്‍ഷായുടെ ജാമ്യാപേക്ഷ 25 ന് പരിഗണിക്കും

Mon, Sep 18, 2017

Arabianewspaper 257
നാദിര്‍ഷായുടെ ജാമ്യാപേക്ഷ 25 ന് പരിഗണിക്കും

നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നാദിര്‍ ഷായുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ സെപ്തംബര്‍ 25 ന് പരിഗണിക്കും.


പ്രോസിക്യുഷനില്‍ നിന്ന് ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് കോടതി തേടി. നാദിര്‍ഷായേയും കാവ്യ മാധവനേയും പ്രതിചേര്‍ത്തിട്ടില്ലെന്നും എന്നാല്‍, ചോദ്യം ചെയ്യേണ്ടത് ചിലപ്പോള്‍ അനിവാര്യമായി വന്നേക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.


നാദിര്‍ഷായുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് കോടതി ആവശ്യപ്പെട്ട കേസ് ഡയറി ഇപ്പോള്‍ അങ്കമാലി മജിസ്‌ട്രേറ്റു കോടതിയിലാണെന്നും ഇത് തിരികെ വാങ്ങി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാമെന്നും പോലീസ് പറഞ്ഞു.


നാദിര്‍ ഷായെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജ്ഡ്ജി ജസ്റ്റീസ് പി ഉബൈദ് ഉത്തരവിട്ടു. നാദിര്‍ഷായെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യണമോ എന്ന് പോലീസിന് തീരുമാനിക്കാം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ