General News

ദേശീയ ഓഹരി വിപണി സൂചിക പുതിയ ഉയരത്തില്‍, സെന്‍സെക്‌സ് 200 പോയിന്റ് നേടി

Mon, Sep 18, 2017

Arabianewspaper 281
ദേശീയ ഓഹരി വിപണി സൂചിക പുതിയ ഉയരത്തില്‍, സെന്‍സെക്‌സ് 200 പോയിന്റ് നേടി

ദേശീയ ഓഹരി വീപണി സൂചിക സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ഇതാദ്യമായി നിഫ്റ്റി 10,000 കടന്നു. മുംബൈ ഓഹരി വിപണി സൂചികയാ സെന്‍സെക്‌സ് 200 പോയിന്റും ഉയര്‍ന്നു.


തിങ്കളാഴ്ച വ്യാപാരം ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഉടനെ സെന്‍സെക്‌സ് 216 പോയിന്റ് ഉയര്‍ന്ന് 32,489 എന്ന നിലയിലെത്തി. 0.6 7 ശതമാനമാണ് വിലകളിലെ നേട്ടം. അതേസമയം, ദേശീയ ഓഹരി വിപണി സൂചികയായ നിഫ്റ്റി 83 പോയിന്റുയര്‍ന്ന് 10,168 എന്ന നിലയിലായി.


ഏഷ്യന്‍ വിപണിയില്‍ പൊതുവെ ഉയര്‍ച്ച കണ്ടതും രിസര്‍വ് ബാങ്ക് അടുത്ത അവലോകനത്തില്‍ പലിശ നിരക്ക് കുറയ്ക്കില്ലെന്ന സൂചന ലഭിച്ചതുമാണ് സെന്‍സെക്‌സിനേയും നിഫ്റ്റിയേയും സഹായിച്ചത്.


ഉത്തര കൊറിയയുടെ പ്രകോപനം തുടര്‍ന്നെങ്കിലും കാര്യമായ ഭീഷണി ഉയര്‍ത്താതിരുന്നതാണ് ഏഷ്യന്‍ വിപണിയെ സജീവമാക്കിയത്.

Tags : Nifty  Sensex 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ