General News

നടി ആക്രമിക്കപ്പെട്ട രാത്രി ദിലീപ് രമ്യാ നമ്പീശനെ ഫോണില്‍ വിളിച്ചത് സംശായാസ്പദം -പ്രോസിക്യുഷന്‍

Mon, Sep 18, 2017

Arabianewspaper 284
നടി ആക്രമിക്കപ്പെട്ട രാത്രി ദിലീപ് രമ്യാ നമ്പീശനെ ഫോണില്‍ വിളിച്ചത് സംശായാസ്പദം -പ്രോസിക്യുഷന്‍
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പത്തു മണിയോടെ ദിലീപിന്റെ വസതിയില്‍ നിന്നും രമ്യാ നമ്പീശന്റെ വീട്ടിലേക്ക് ലാന്‍ഡ് ലൈനില്‍ വിളി വന്നു, ഇത് സംശായ്പദമാണെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. രാത്രി 12.30 വരെ ദിലീപിന്റെ വസതിയില്‍ നിന്നും ഫോണ്‍ കോളുകള്‍ പോയിരുന്നു.

എന്നാല്‍, ആക്രമിക്കപ്പെട്ട നടി രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയെന്നറിഞ്ഞ് വിവരങ്ങള്‍ തിരക്കുകയാണ് ദിലീപ് ചെയ്തതെന്ന് പ്രതിഭാഗം പറയുന്നു. ദിലീപിന്റെ നടപടി സ്വാഭാവികം മാത്രമാണ്. ദിലീപ് ഇക്കാര്യം നേരത്തെ തന്നെ പരസ്യമാക്കിയിരുന്നു. ആക്രമിക്കപ്പെട്ട നടിയെ എന്തുകൊണ്ട് ദിലീപ് ആശ്വസിപ്പിച്ചില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി താന്‍ രമ്യയുടെ വീട്ടിലേക്ക് വിളിച്ച് അന്വേഷിച്ചുവെന്നും എന്നാല്‍, നടി ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണെന്ന് രമ്യ മറുപടി പറഞ്ഞുവെന്നും ദിലീപ് അന്ന പറഞ്ഞിരുന്നതായി പ്രതിഭാഗം പറഞ്ഞു.

അങ്കമാലി മജിസ്‌ട്രേറ്റു കോടതിയില്‍ ദിലീപിന്റെ ജാമ്യത്തെ എതിര്‍ത്ത് സംസാരിക്കവെയാണ് പ്രോസിക്യൂഷന്‍ ഈ സംശയങ്ങള്‍ പ്രകടിപ്പിച്ചത്. ദിലീപിനെതിരെ കൂട്ട ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും നഗ്ന ദൃശ്യം പകര്‍ത്തുന്നത് മാനഭംഗത്തിന്റെ പരിധിയില്‍ പെടുമെന്നും ഇതിന് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്നതാണെന്നും അതിനാല്‍ 90 ദിവസം വരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സമയമുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

പള്‍സര്‍ സുനി ചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപും കൂട്ടുപ്രതിയാകുമെന്ന വാദവും പ്രോസിക്യുഷന്‍ നിരത്തി.
Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ