General News

തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

Mon, Sep 18, 2017

Arabianewspaper 241
തമിഴ്‌നാട്ടില്‍ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി

വിമത നേതാവ് ടിടിവി ദിനകരന്റെ അനുയായികളായ 18 എംഎല്‍എമാരെ തമിഴ് നാട് സ്പീക്കര്‍ അയോഗ്യരാക്കി. ആകെ 234 അംഗങ്ങളുള്ള നിയമസഭയില്‍ ദിനകരന്‍ ക്യാമ്പിലുള്ള 18 പേരെയാണ് അയോഗ്യരാക്കിയത്.


ഇപിഎസ്-ഒപിഎസ് ക്യാമ്പില്‍ 116 അംഗങ്ങളുടെ പിന്തുണയാണ് ഉള്ളത്. ഭൂരിപക്ഷത്തിന് 118 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.


എന്നാല്‍ 18 പേരെ അയോഗ്യരാക്കിയതോടെ ഭൂരിപക്ഷത്തിന് 108 അംഗങ്ങളുടെ പിന്തുണ മതിയാകും.


പ്രതിപക്ഷ നേതാവ് ഡിഎംകെയുടെ എംകെ സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ സഭയില്‍ വിശ്വാസ വോട്ട് തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പളനിസ്വാമിയ്‌ക്കെതിരെ നീക്കം നടത്തിയ 18 പേരേയാണ് കൂറുമാറ്റ നിരോധന നി.യമം അനുസരിച്ച് അയോഗ്യരാക്കിയത്.


തങ്ങളെ അയോഗ്യരാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു,. ഇവരെ കൂര്‍ഗിലെ രിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

Tags : Tamil Nadu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ