General News

ഗുജറാത്ത് കലാപം അമിത് ഷാ കോടതിയില്‍ ഹാജരായി

Mon, Sep 18, 2017

Arabianewspaper 262
ഗുജറാത്ത് കലാപം   അമിത് ഷാ കോടതിയില്‍ ഹാജരായി

ഗുജറാത്ത് കലാപത്തില്‍ ഉള്‍പ്പെട്ട നരോദ കൂട്ടക്കൊലയില്‍ പ്രതിയായ മുന്‍ മന്ത്രി മായാ കൊഡ് നാനിയുടെ ഹര്‍ജിയില്‍ സാക്ഷിയായി ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ അഹമദ് ബാദിലെ കോടതിയില്‍ ഹാജരായി.


നരോദ ഗ്രാമത്തില്‍ 11 മുസ്ലീംങ്ങള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നുവെന്നും മായാ കോഡ്‌നാനി കോടതിയെ അറിയിച്ചിരുന്നു.


സംഭവം നടക്കുന്ന ഫെബ്രുവരി 28 , 2002 ല്‍ എംഎല്‍എയായിരുന്ന താന്‍  നിയമസഭയിലായിരുന്നുവെന്നും തുടര്‍ന്ന് സഭ പിരിഞ്ഞ ശേഷം തന്റെ ഹോസ്പിറ്റലില്‍ രോഗികളെ ചികിത്സിക്കുകയായിരുന്നുവെന്നും ഗൈനക്കോളജിസ്റ്റ് കൂടിയായ മായാ കോഡ് നാനി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞിരുന്നു. നരോദ പാട്യ എന്ന സ്ഥലത്ത് നൂറോളം പേര്‍ കൊല്ലപ്പെട്ട മറ്റൊരു സംഭവത്തില്‍ കുറ്റക്കാരിയെന്ന് കണ്ട് ശിക്ഷിച്ചിരുന്നു. കലാപകാരികള്‍ക്ക് ആയുധം നല്‍കിയെന്ന കേസാണ് മായാ കോഡ് നാനിക്കെതിരായുള്ളത്.


സംഭവം നടക്കുന്ന ദിവസം മായ കോഡ്‌നാനി നിയമസഭയില്‍ ഹാജരായിരുന്നുവെന്ന് അമിത് ഷാ മൊഴി നല്‍കി. അന്നു രാവിലെ കോഡ്‌നാനിയുടെ ആശുപത്രിയില്‍ വെച്ച് അവരെ കണ്ടതായും അമിത് ഷാ മൊഴി നല്‍കി. ആശുപത്രിയില്‍ തങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞ് കലാപകാരികള്‍ എത്തിയതായും പോലീസാണ് തങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്നും അമിത് ഷാ പറഞ്ഞു. അക്രമം നടന്ന സ്ഥലത്ത് നിന്നും വളരെ ദുരെയാണ് സോളാ സിവില്‍ ആശുപത്രിയെന്നും അമിത് ഷാ പറഞ്ഞു,


 


അനാരോഗ്യ കാരണം 2014 മുതല്‍ മായാ കോഡ് നാനി ജാമ്യത്തിലാണ്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ