General News

മോഡിക്കെതിരെ അസഭ്യഭാഷാപ്രയോഗം, കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വിവാദത്തില്‍

Mon, Sep 18, 2017

Arabianewspaper 256
മോഡിക്കെതിരെ അസഭ്യഭാഷാപ്രയോഗം, കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വിവാദത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജന്മദിനത്തില്‍ അദ്ദേഹത്തെ അസഭ്യഭാഷയില്‍ അവഹേളിച്ച കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വിവാദത്തില്‍ പെട്ടു. കോണ്‍ഗ്രസിന്റെ നിരാശയാണ് നേതാക്കളുടെ ഭാഷയില്‍ പ്രകടമാകുന്നതെന്ന് ബിജെപി പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും മാപ്പു പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മദ്ധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ ദിഗ് വിജയ്‌സിംഗും സമാനമായ വാക്കുകള്‍ ഉപയോഗിച്ച് പ്രധാന മന്ത്രിയെ അധിക്ഷേപിച്ചത് വിവാദമായിരുന്നു.


മോഡിയെ രാജ്യ സ്‌നേഹം പഠിപ്പിക്കാന്‍ മഹാത്മഗാന്ധിക്ക് പോലും ആവില്ലെന്നും മോഡിയുടെ ആരാധകരെയാണ് തിവാരി ലക്ഷ്യമിട്ടതെങ്കിലും ഉപയോഗിച്ച വാക്ക് നാലാം കിട തെറി വാക്കാണെന്ന് ബിജെപി പറയുന്നു. മുന്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയായിരുന്ന മനീഷ് തിവാരി ടെലിവിഷന്‍ ചാനലുകളിലും പത്ര മാധ്യമങ്ങളിലും അശ്ലീലത പ്രയോഗങ്ങള്‍ നടത്തുന്നത് നിരീക്ഷിച്ചിരുന്ന വ്യക്തിയാണെന്നും മുന്‍ മന്ത്രിമാര്‍ നേതാക്കളായി ചുരുങ്ങിക്കഴിഞ്ഞാല്‍ ഇങ്ങിനെ തരം താഴുമോ എന്നും ബിജെപി ചോദിക്കുന്നു.


എന്നാല്‍, ഹിന്ദിയിലെ ഒരു നാടന്‍ പ്രയോഗമാണ് താന്‍ ഉപയോഗിച്ചതെന്നും മാപ്പുപറയാന്‍ താല്‍പര്യപ്പെടുന്നുവെന്നും പക്ഷേ, പ്രധാനമന്ത്രി ട്വിറ്ററില്‍ അധിക്ഷേപങ്ങള്‍ നടത്തുന്നവരെ അണ്‍ഫോളെ ചെയ്യണമെന്ന ഉപാധിയുണ്ടെന്നും മനീഷ് തിവാരി പറഞ്ഞു,


Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ