General News

വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍

Sun, Sep 17, 2017

Arabianewspaper 237
വേങ്ങരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍

വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പി പി ബഷീറിനെ നിശ്ചയിച്ചു. സിപിഎം സംസ്ഥാന കമ്മറ്റി യോഗത്തിലാണ് തീരുമാനമായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പിപി ബഷീര്‍ തന്നെയായിരുന്നു.


സിപിഎം തിരുരങ്ങാടി ഏരിയ കമ്മറ്റി അംഗമാണ് ബഷീര്‍, സ്ഥാനാര്‍ത്ഥി നിര്‍ണയം കഴിഞ്ഞതോടെ മണ്ഡലത്തില്‍ പ്രചരണത്തിന് ഇറങ്ങാനാണ് പാര്‍ട്ടിയുടെ ആഹ്നാനം.


തിരൂരില്‍ കോടതിയില്‍ അഭിഭാഷകനാണ്. കഴിഞ്ഞ തവണ പി കെ കുഞ്ഞാലിക്കുട്ടിയോട് മത്സരിച്ച് 38,057 വോട്ടുകള്‍ക്ക് പരാജയപ്പെട്ടിരുന്നു. ഇക്കുറി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി ആരായാലും കടുത്ത മത്സരം കാഴ്ചവെയ്ക്കുക എന്ന തന്ത്രമായിരിക്കും സിപിഎമ്മിന്. മുതിര്‍ന്ന നേതാക്കളായ കെപിഎ മജീദ്, കെഎന്‍എ ഖാദര്‍ എന്നിവരില്‍ ആരെങ്കിലുമായിരിക്കും സ്ഥാനാര്‍ത്ഥി എന്നാണ് സൂചന. യൂത്ത് ലീഗ് നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.


കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഏഴായിരം വോട്ടുകള്‍ നേടിയ എന്‍ഡിഎയും മത്സര രംഗത്ത് ഉണ്ടാകും. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനാകും സ്ഥാനാര്‍ത്ഥിയെന്ന് സൂചനയുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ