General News

ലോക ബാങ്ക് വായ്പ നിഷേധിച്ചു, എന്നിട്ടും ഇന്ത്യ പദ്ധതി പൂര്‍ത്തിയാക്കി -മോഡി

Sun, Sep 17, 2017

Arabianewspaper 316
ലോക ബാങ്ക് വായ്പ നിഷേധിച്ചു, എന്നിട്ടും ഇന്ത്യ പദ്ധതി പൂര്‍ത്തിയാക്കി -മോഡി

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമര്‍പ്പിച്ചു നര്‍മദാ നദിക്കു കുറകേയുള്ള സര്‍ദാര്‍ സരോവര്‍ അണക്കെട്ടാണ് മോഡി തുറന്നത്.


ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു തറക്കല്ലിട്ട് നിര്‍മാണം ആരംഭിച്ച ഡാമിന് പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. സ്വന്തം രക്തവും വിയര്‍പ്പും ഒഴുക്കിയാണ് ഡാം നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് മോഡി പറഞ്ഞു. 1961 ലാണ് അന്നത്തെ പ്രധാനമന്ത്രി നെഹ്‌റു ഡാമിന് തറക്കല്ലിട്ടത്. ഡാമിന് ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റും തടസം നിന്ന നര്‍മദ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകരും നിയമ യുദ്ധങ്ങളും ഡാമിന്റെ കമ്മീിഷനിംഗ് വൈകിപ്പി്ച്ചു.


പ്രധാനമന്ത്രിയുടെ 67 ാം ജന്‍മ ദിനവും ആയ സെപ്തംബര്‍ 17 നാണ് ഡാം ഉദ്ഘാടനവും നടന്നത്. പരിസ്ഥിതിക്ക് കോട്ടം വരുത്തുമെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് ലോക ബാങ്ക് ഇതിന് വായപ സഹായം നല്‍കാതിരുന്നത്. ഇന്ത്യ ഇത്രയും വലിയ പദ്ധതി നടപ്പിലാക്കരുതെന്ന് തീരുമാനിച്ച ലോക ബാങ്ക് ഇന്ത്യക്കെതിരെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഇന്ത്യയും വാശിയിലായിരുന്നു. ലോക ബാങ്ക് സഹായം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഡാം നിര്‍മാണം പൂര്‍ത്തിയാക്കുമെന്നതായിരുന്നു തീരുമാനം. ഈ പദ്ധതിയെ തടസപ്പെടുത്തിയ ആരൊക്കെയാണെന്ന് തനിക്കറിയാം. എന്നാല്‍, അവരുടെ പേരുകള്‍ താന്‍ വിളിച്ചു പറയുന്നില്ല. കാരണം ആ വഴിക്ക് സഞ്ചരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ല. മോഡി പറഞ്ഞു,


ഈ അണക്കെട്ടിന് ഉപയോഗിച്ച കോണ്‍ക്രീറ്റ് കൊണ്ട് കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കണ്ടലയില്‍ നിന്ന് കൊഹിമ വരേയും റോഡുകള്‍ നിര്‍മിക്കാനാകും. മോഡി പറഞ്ഞു.


1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡാമിന് 163 മീറ്ററാണ് ഉയരം. ഗുജറാത്തിന്റെ ജീവനാഡിയാണ് ഈ ഡാമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച വിജയ് രൂപാണി പറഞ്ഞു. ഗുജറാത്തിലേയും അയല്‍ സംസ്ഥാനങ്ങളിലേയും 18 ലക്ഷം ഹെക്ടര്‍ കൃഷിസ്ഥലത്ത് ജലസേചനം ലഭ്യമാക്കുന്നതാണ് പദ്ധതി. നര്‍മദയുടെ വെള്ളം ഗുജറാത്തിലെ 8,000 ഗ്രാമങ്ങളില്‍ എത്തും. 1,450 മെഗാ വാട്ട് വൈദ്യുതിയും ഡാമില്‍ നിന്ന് ഉത്പാദിപ്പിക്കും. നാലു കോടി ജനങ്ങള്‍ക്ക് കുടിവെള്ളവും എത്തിക്കുന്നതാണ് ഈ ഡാം.


985 മുതല്‍ പാരിസഥിതിക പ്രശ്‌നങ്ങളും പുനരധിവാസവും ഉയര്‍ത്തി നര്‍മദ ബചാവോ ആന്ദോളന്‍ നടത്തിയ മേധാ പാട്കര്‍ ഇന്ന് ഡാം കമ്മീഷന്‍ ചെയ്യന്ന അവസരത്തിലും സമരമുഖത്ത് ഉണ്ട്. ഡാം ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ മേധാപാട്കര്‍ ജലസത്യഗ്രഹം അവസാനിപ്പിക്കുന്നാതായി പ്രഖ്യാപിച്ചു. ജലനിരപ്പു വര്‍ദ്ധിച്ചാല്‍ ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഡാമില്‍ ജലസമാധിയാകുമെന്ന് മേധ മുന്നറിയിപ്പും നല്‍കി. സമരം മറ്റ് രൂപങ്ങളില്‍ തുടരുമെന്നും അവര്‍ അറിയിച്ചു.


മോഡിയുടെ ഉദ്ഘാടനം തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 22 വര്‍ഷം ബിജെപിയാണ് ഗുജറാത്ത് ഭരിച്ചത്. മോഡി 14 വര്‍ഷവും എന്നിട്ടും ഡാം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെ വാലെ പ്രസ്താവനയില്‍ ആരോപിച്ചു,.


Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ