General News

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് യേശുദാസിന്റെ അപേക്ഷ

Sun, Sep 17, 2017

Arabianewspaper 157
പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് യേശുദാസിന്റെ അപേക്ഷ

നവരാത്രി ദിനത്തില്‍ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഗാനഗന്ധര്‍വ്വന്‍ ഡോ. കെ ജെ യേശുദാസ് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്തു നല്‍കി.


സെപ്തംബര്‍ മുപ്പതിന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തണമെന്ന് ആഗ്രഹിക്കുന്നുവെന്നും ഇതിന് അവസരം നല്‍കണമെന്നും കത്തിലുണ്ട്.


ക്രിസ്ത്യാനിയായ താന്‍ ഹിന്ദുമതത്തിലും ക്ഷേത്ര ആചാരങ്ങളിലും വിശ്വസിക്കുന്നുവെന്നും അനുഷ്ഠാനങ്ങള്‍ അനുസരിക്കുന്ന വ്യക്കതിയുമാണെന്ന് യേശുദാസ് കത്തില്‍ പറയുന്നു.


വെള്ളക്കടലാസില്‍ എഴുതിയ കത്ത് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍, കത്തിന്റെ ആധികാരികത അറിയില്ലെന്നും യേശുദാസുമായി നേരിട്ട് സംസാരിച്ച് വ്യക്തത വരുത്തിയ ശേഷം അനുമതി നല്‍കുമെന്നും ദേവസ്വം എക്‌സ്‌ക്യുട്ടീവ് ഓഫീസര്‍ രതീശന്‍ അറിയിച്ചു,.


ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഹിന്ദുമത വിശ്വാസികള്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്. ഹിന്ദു മത ആചാരങ്ങളില്‍ വിശ്വാസമുണ്ടെന്ന് കാണിച്ച് അപേക്ഷ നല്‍കുന്നവര്‍ക്കും ക്ഷേത്ര ദര്‍ശനം അനുവദിക്കാറുണ്ടെന്നതിനാലാണ് യേശുദാസ് അപേക്ഷ നല്‍കിയത്.


കൊല്ലൂര്‍ മൂകാംബിക, ശബരിമല അയപ്പ ക്ഷേത്രം എന്നി ആരാധനലയങ്ങളില്‍ യേശുദാസ് പതിവു സന്ദര്‍ശകനാണ്. ആഅറന്‍മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ യേശുദാസും കുടുംബവും ദര്‍ശനം നടത്തുകുയം വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലും യേശുദാസിന് പ്രവേശനാനുമതി ലഭിച്ചിട്ടില്ല.


അടുത്തിടെ,. അഹിന്ദുക്കളായവര്‍ക്കും ക്ഷേത്ര പ്രവേശനത്തിന് അനുമതി നല്‍കണമെന്ന് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ അജയ് തറയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags : K J yesudas 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ