General News

കനത്ത മഴ: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

Sun, Sep 17, 2017

Arabianewspaper 280
കനത്ത മഴ:  സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധി

കേരളത്തില്‍ വീണ്ടും കാലം തെറ്റി മഴയെത്തി. കാലവര്‍ഷത്തില്‍ മിച്ചം ഉണ്ടായിരുന്നതു പോലെയാണ് മഴ എത്തിയത്.  കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു,


കഴിഞ്ഞ രണ്ടു ദിവസമായി കനത്ത മഴ പെയ്യുകയാണ്. കര്‍ണാടകം, ലക്ഷദീപ് എന്നിവടങ്ങളിലും മഴ ശക്തമാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.


കോട്ടയത്ത് റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഈ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പാത ഇരട്ടിപ്പിക്കല്‍ ജോലീ നടക്കുന്ന ചിങ്ങവനത്താണ് മണ്ണിടിഞ്ഞത്.


സംസ്ഥാനത്തെ ഡാമുകളില്‍ നീരോഴുക്ക് കൂടിയത് സംഭരണികളില്‍ ജലം തുറന്നു വിടാന്‍ സാധ്യതയുണ്ട്. പാലക്കാട് അട്ടപ്പാടിയില്‍ ഉരുള്‍പൊട്ടലുണ്ടായി. മരങ്ങള്‍ കടപുഴകിയും മണ്ണിടിഞ്ഞും ജില്ലയില്‍ ചിലയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.


മഴ മൂലം കൊച്ചിയിലും കോഴിക്കോട്ടും താഴ്ന്ന ഇടങ്ങളില്‍ വെള്ളംകയറി. പല നിരത്തുകളും വെള്ളക്കെട്ടിലാണ്.


 

Tags : Rain 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ