General News

നാദിര്‍ഷാ വീണ്ടും ആലുവ പോലീസ് ക്ലബിലെത്തി

Sun, Sep 17, 2017

Arabianewspaper 152
നാദിര്‍ഷാ വീണ്ടും ആലുവ പോലീസ് ക്ലബിലെത്തി

നടിയെ ആക്രമിച്ച സംഭവത്തില്‍ ഗുഡാലോചന കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷാ വീണ്ടും ആലുവ പോലീസ് ക്ലബിലെത്തി. ഹൈക്കോടതിയില്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ള നാദിര്‍ഷാ കോടതി നിര്‍ദ്ദേസ പ്രകാരം വെള്ളിയാഴ്ച പോലീസ് ക്ലബില്‍ എത്തിയിരുന്നെങ്കിലും രക്തസമ്മര്‍ദ്ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.


നേരത്തെയും അനാരോഗ്യം കാരണം നാദിര്‍ഷാ ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. ആലുവ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷം ചോദ്യം ചെയ്യാനുള്ള ആരോഗ്യ സ്ഥിതിയിലല്ല നാദിര്‍ഷ എന്നു കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ച പോലീസ് അദ്ദേഹത്തിനെ വിട്ടയച്ചു.


എന്നാല്‍, ആശുപത്രിയില്‍ നിന്നും വെള്ളിയാഴ്ച വൈകീട്ട് തന്നെ ഡിസ്ചാര്ജായ നാദിര്‍ഷാ താന്‍ ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് പോലീസിനെ അറിയിച്ചു,. ഇതേ തുടര്‍ന്നാണ് ഞായറാഴ്ച രാവിലെ വീണ്ടും ചോദ്യം ചെയ്യാന്‍ പോലീസ് വിളിച്ചു വരുത്തിയത്.


ചൊവ്വാഴ്ച നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ