General News

എഡിജിപി സന്ധ്യയ്‌ക്കെതിരായ ആരോപണങ്ങള്‍ തള്ളി ഡിജിപി

Sun, Sep 17, 2017

Arabianewspaper 147
എഡിജിപി സന്ധ്യയ്‌ക്കെതിരായ ആരോപണങ്ങള്‍ തള്ളി ഡിജിപി

നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ബി സന്ധ്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഏതെങ്കിലും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനോട് യോജിക്കാനാവില്ലെന്നും ഇത് ശരിയായ പ്രവണതയല്ലെന്നും ബെഹ്‌റ പറഞ്ഞു.


ഗൂഡാലോചന കേസില്‍ രിമാന്‍ഡിലായ ദിലീപിന്റെ ഭാര്യ കാവ്യ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചപ്പോള്‍ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. കേസുമായി ഒരു ബന്ധവുമില്ലാത്ത തന്നെ മനപൂര്‍വം കേസില്‍ കുടുക്കാനും ദിലീപിനെ സമര്‍ദ്ദത്തിലാഴ്ത്താനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.


പോലീസ് നിരന്തരം വിളിക്കുകയും നിമയ വിധേയമല്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നുവെന്നും തന്റെ മാതാവിനേയും സഗോദരനേയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്നും 56 പേജ് വരുന്ന ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.


അതേസമയം, നിരപരാധികളെ പോലീസ് കേസില്‍ കുടുക്കില്ലെന്നും കുറ്റം ചെയ്തവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്നും ബെഹ്‌റ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യത്തെ ബാധിക്കുന്ന വ്യക്തിപരമായ ആരോപണങ്ങള്‍ ആരുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നു ബെഹ്‌റ അഭ്യര്‍ത്ഥിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ