General News

ഉള്ളിവ്യാപാരികളുടെ ഗോഡൗണുകളില്‍ റെയ്ഡ്, വില 35ശതമാനം കുറഞ്ഞു

Sat, Sep 16, 2017

Arabianewspaper 128
ഉള്ളിവ്യാപാരികളുടെ ഗോഡൗണുകളില്‍ റെയ്ഡ്, വില 35ശതമാനം കുറഞ്ഞു

മഹാരാഷ്ട്രയിലെ ഉള്ളി വ്യാപാരികളുടെ ഗോഡൗണുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഉള്ളിവില 35 ശതമാനത്തോളം കുറഞ്ഞു. 120 ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് നാസികിലെ അഗ്രികള്‍ചറല്‍ പ്രൊഡ്യുസേഴ്‌സ് മാര്‍ക്കറ്റിലെ ഗോഡൗണുകള്‍ തുറപ്പിച്ച് റെയ്ഡ് നടത്തിയത്.


കര്‍ഷകരില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ഉള്ളി വാങ്ങിയ ശേഷം ഗോഡൗണുകളില്‍ സംഭരിക്കുകയും വിപണിയിലെത്തിക്കാതെ പൂഴ്ത്തിവെയ്ക്കുകയുമായിരുന്നു.


ഇതിനെ തുടര്‍ന്ന് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുകയായിരുന്നു. ഏഴോളം ഗോഡൗണുകളിലാണ് റെയ്ഡ് നടന്നത്. ക്വിന്റലിന് 1400 രൂപ എന്ന നിലയില്‍ രാവിലെ വ്യാപാരം ആരംഭിച്ച ഉള്ളിയുടെ വില ഉച്ചകഴിഞ്ഞതോടെ 940 രൂപയായി കുറഞ്ഞു.


രേഖകകള്‍ പരിശോധിച്ച ആദായ നികുതി വകുപ്പ് സ്റ്റോകും സെയില്‍സും തമ്മിലുള്ള വിവരങ്ങള്‍ കണ്ടെടുത്തു. തുടര്‍ന്ന് വിപണിയിലേക്ക് ഒരുമിച്ച് ഉള്ളി എത്തിയതോടെ വില കുത്തനെ ഇടിയുകയായിരുന്നു.


എന്നാല്‍, റെയ്ഡില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ ഗോഡൗണുകള്‍ അടച്ചിട്ട് ഉള്ളി വിലയ്ക്ക് വാങ്ങാതിരിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ഇങ്ങിനെ സംഭവിച്ചാല്‍ സര്‍ക്കാര്‍ നേരിട്ട് ഉള്ളി സംഭരിച്ച് വിതരണം ചെയ്യുമെന്ന് സൂചനയുണ്ട്.

Tags : Onion Price 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ