General News

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, തിങ്കളാഴ്ച വിധി പറയും

Sat, Sep 16, 2017

Arabianewspaper 181
ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, തിങ്കളാഴ്ച വിധി പറയും

ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വാദം പൂര്‍ത്തിയായി. വിധി തിങ്കളാഴ്ച പറയുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രാമന്‍ പിള്ള പറഞ്ഞു ഇതിനിടെ, ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് ഈ മാസം 28 വരെ റിമാന്‍ഡ് നീട്ടി. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത് അടച്ചിട്ട കോടതി മുറിയിലായിരുന്നു.. തുറന്ന കോടതിയില്‍ നടപടി ക്രമങ്ങള്‍ പാfടില്ലെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടു. ഇതേ തുടര്‍ന്ന് വക്കാലത്ത് ഇല്ലാത്തവരേയും കേസുമായി ബന്ധമില്ലാത്തവരും കോടതി മുറിയില്‍ നിന്ന് ഒഴിവാകാന്‍ പരസ്യ നിര്‍ദ്ദേശവും കോടതി നല്‍കി.


 ഉച്ചകഴിഞ്ഞ് കോടതി ആരംഭിച്ചപ്പോള്‍ അടച്ചിട്ട കോടതി മുറിയിലാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. നേരത്തെ, കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴും തുറന്ന കോടതിയില്‍ നിന്നും മാറ്റിയിരുന്നു.


ആക്രമിക്കപ്പെട്ട നടിയുടെ പേര് ഉള്‍പ്പെടെ പലകാര്യങ്ങളും പരസ്യമായി പറയേണ്ടിവരുമെന്നും ഇത് പത്രമാധ്യമങ്ങളും മറ്റും അതേ പടി റിപ്പോര്‍ട്ട് ചെയ്യുന്നത് ഒഴിവാക്കാനാണ് തുറന്ന കോടതിയില്‍ നിന്നും മാറ്റിയതെന്ന് കോടതി വൃത്തങ്ങള്‍ പറഞ്ഞു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ