General News

ഇന്ധനത്തിന് വന്‍നികുതി ഈടാക്കുന്നത് ബോധപൂര്‍വം -അല്‍ഫോന്‍സ് കണ്ണന്താനം

Sat, Sep 16, 2017

Arabianewspaper 143
ഇന്ധനത്തിന് വന്‍നികുതി ഈടാക്കുന്നത് ബോധപൂര്‍വം -അല്‍ഫോന്‍സ് കണ്ണന്താനം
പെട്രോളിനും ഡീസലിനും വന്‍ നികുതി ഈടാക്കുന്നത് രാജ്യത്തിന്റെ വികസനത്തിനു വേണ്ടിയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. പെട്രോള്‍ ഉപയോഗിക്കുന്നവര്‍ വാഹനം ഉള്ളവരാണെന്നും വാഹനം സ്വന്തമാക്കാന്‍ കെല്പുള്ളവര്‍ക്ക് പെട്രോളിന് ഈ വിലയിലും വാങ്ങിക്കാന്‍ കെല്പുണ്ടാകുമെന്നും കണ്ണന്താനം പറഞ്ഞു,

കേന്ദ്രവും സംസ്ഥാനങ്ങളും അമിതമായ നികുതിയാണ് ഇന്ധനങ്ങള്‍ക്ക് ഈടാക്കുന്നതെന്ന ആരോപണങ്ങള്‍ ശരിവെച്ച മന്ത്രി കേന്ദ്രം ഇത് ബോധവൂര്‍വമാണ് ചെയ്യുന്നതെന്നും രാജ്യത്തെ മുപ്പതു ശതമാനം വരുന്നവര്‍ പട്ടിണിയിലാണ് ഇവര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടുവഴി സബ്‌സിഡികളും മറ്റും നല്‍കുന്നതിനും പാവപ്പെട്ട ജനങ്ങളിലെ 67 ശതമാനം പേര്‍ക്കും ശൗചാലയങ്ങളിലില്ല. ഇവര്‍ക്ക് ഇത് നിര്‍മിച്ച് നല്‍കുന്നതിനും 2022 ഓടെ എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതി നടപ്പിലാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കുമാണ് ഈ നികുതി പണം ഉപയോഗിക്കുന്നത്.

പ്രധാനമന്ത്രിയോ മറ്റു മന്ത്രിമാരോ ഈ പണം മോഷ്ടിക്കുന്നില്ല. രാജ്യത്തിന്റെ ഖജനാവിലേക്കാണ് നികുതി എത്തുന്നത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നികുതി പണം മന്ത്രിമാര്‍ കൊള്ളയടിക്കുകയായിരുന്നു. ഇപ്പോള്‍ രാജ്യ വികസനത്തിന് വേണ്ടിയാണ് ചെലവിടുന്നതെന്നും അദ്ദേഹം പറഞ്ഞു, വാഹനങ്ങള്‍ സ്വന്തമായി ഉള്ളവര്‍ പട്ടിണിക്കിടക്കുന്നവരല്ല, എന്നാല്‍, ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന മുപ്പത്തി മൂന്നു ശതമാനം ഇന്ത്യക്കാരുടെ ഉന്നമനമാണ് മോഡി സര്‍ക്കാരിന്റെ പ്രാഥമിക പരിഗണന. പെട്രോള്‍ ഉപയോഗിക്കുന്നവര്‍ നികുതി നല്‍കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു,.

പെട്രോളും ഡീസലും ഭാവിയില്‍ ജിഎസ്ടിയുടെ പരിധിയില്‍ വന്നാല്‍ വിലകുറയും ഇതിന് സംസ്ഥാനങ്ങള്‍ യോജിക്കുന്നില്ല. മദ്യവും പെട്രോളിയവും സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗങ്ങളാണ്. ഇന്ധന വില ഉയരുന്നതിനാല്‍ വിലക്കയറ്റം ഉണ്ടാകുന്നുവെന്ന ആരോപണവും മന്ത്രി തള്ളി.

രാജ്യത്ത് വിലക്കയറ്റം നാലു ശതമാനമാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് 12 ശതമാനം വരെയായിരുന്നു. നാലര ശതമാനത്തിലേറെ വിലക്കയറ്റം വരുരുതെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം,. മന്ത്രി പറഞ്ഞു,
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ