General News

ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയില്‍ സ്‌ഫോടനം ; 26 പേര്‍ക്ക് പരിക്ക്

Sat, Sep 16, 2017

Arabianewspaper 108
ലണ്ടന്‍ ഭൂഗര്‍ഭ മെട്രോയില്‍ സ്‌ഫോടനം ; 26 പേര്‍ക്ക് പരിക്ക്

ലണ്ടനിലെ ഭൂഗര്‍ഭ മെട്രോ റെയില്‍ സ്റ്റേഷനില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരിക്കേറ്റു. സബ് വേ, ട്യൂബ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന റെയില്‍ വേയില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്.


വെള്ളിയാഴ്ച രാവിലെ തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം. ലണ്ടന്‍ മെട്രോപൊളിറ്റിന്‍ പോലീസില്‍ നിന്ന് സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്.


പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. പലര്‍ക്കും മുഖത്ത് പൊള്ളലേല്‍ക്കുകയും തിക്കിലും തിരക്കിലും പെട്ട് പരിക്കേല്‍ക്കുകയും ചെയ്തു. പാര്‍സണ്‍ ഗ്രീന്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. കുറച്ചു പേരെ പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു, ആരുടേയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ