General News

വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമെന്ന് ഹൈക്കോടതി

Thu, Sep 14, 2017

Arabianewspaper 228
വിഴിഞ്ഞം കരാര്‍ കൊണ്ട് സംസ്ഥാനത്തിന് എന്തു നേട്ടമെന്ന് ഹൈക്കോടതി

വിഴിഞ്ഞം കരാര്‍ കൊണ്ട് കേരളത്തിന് എന്തു നേട്ടമാണുള്ളതെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഈ മാസം 26 ന് വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വിഴിഞ്ഞം കരാറില്‍ കേരള സര്‍ക്കാരിന് യാതൊരു ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടത്.


മുന്‍ സര്‍ക്കാര്‍ വിഴിഞ്ഞം പദ്ധതി നടപ്പിലാക്കാന്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാര്‍ കേരളത്തിന്റെ താല്‍പര്യത്തിന് അനുസൃതമായി പുതുക്കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്.


സിഎജി റിപ്പോര്‍ട്ടു പ്രകാരം കരാര്‍ കേരളത്തിന് നഷ്ടമാണ്. ആദ്യ നാല്‍പതു വര്‍ഷം സംസ്ഥാനത്തിന് യാതൊന്നും ലഭിക്കില്ല. വിഴിഞ്ഞം കരാര്‍ കേരളത്തിന് നഷ്ടമാണെന്നും അദാനി ഗ്രൂപ്പിന് വന്‍ ലാഭമാണെന്നും ചൂണ്ടിക്കാട്ടി. കൊല്ലം സ്വദേശി എം കെ സലിമാണ് ഹര്‍ജി നല്‍കിയത്.

Tags : Vizhinjam 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ