General News

കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍

Thu, Sep 14, 2017

Arabianewspaper 272
കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരന്റെ അവസാന നിമിഷങ്ങള്‍ സിസിടിവിയില്‍

ഗുരുഗ്രാമില്‍ കൊല്ലപ്പെട്ട രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമ്‌നന്‍ ടോയ്‌ലറ്റില്‍ നിന്നും രക്തത്തില്‍ കുളിച്ച് ഇഴഞ്ഞു പുറത്തു വരുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടി ടോയ്‌ലറ്റില്‍ വെച്ച് കുത്തേറ്റ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പോലീസ് അറസ്റ്റു ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.


കുട്ടി ടോയ്‌ലറ്റിലേക്ക് കയറും മുമ്പ് ബസ് കണ്ടക്ടര്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, മിനിട്ടുകള്‍ക്കുള്ളില്‍ കുട്ടി പുറത്തേക്ക് രക്തത്തില്‍ കുളിച്ച് ഇഴഞ്ഞു വരുന്നതും ടോയ്‌ലറ്റിന്റെ വാതിലിനു മുന്നില്‍ കുഴഞ്ഞു വീഴുന്നതുമാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഭിത്തിയില്‍ രക്തം പുരളുന്നതും ഇതിലുണ്ട്.


ടോയ്‌ലറ്റില്‍ രക്തത്തില്‍ കുളിച്ചു കിടന്ന കുട്ടിയെ വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതും രക്തക്കറ കഴുകി കളയുന്നതും കണ്ടതായി ദൃക്‌സാക്ഷി മൊഴി നല്‍കിയിരുന്നു. കേസ് സിബിഐ അന്വേഷിക്കണമെന്നും അറസ്റ്റിലായ ബസ് കണ്ടക്ടര്‍ കേസില്‍ നിരപാരാധിയാണെന്നും മറ്റാരോ ആണ് ഇതിനു പിന്നിലെന്നും ഒരു കൂട്ടം രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ എല്ലാം കണ്ടെടുത്തത്.


കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് പ്രാഥമിക തെളിവുകളില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ലാബ് പരിശോധനയ്ക്ക് അയയിച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലെ പീഡനം തെളിയു. കുൂട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ താന്‍ ശ്രമിച്ചുവെന്നും എന്നാല്‍, കുട്ടി എതിര്‍ത്ത് ഒച്ചവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കത്തിയെടുത്ത് കഴുത്തില്‍ കുത്തിയെന്നുമാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്.

Tags : Crime  CCTV 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ