General News

ഹൈക്കോടതിയിലല്ല, അങ്കമാലി കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ

Thu, Sep 14, 2017

Arabianewspaper 230
ഹൈക്കോടതിയിലല്ല, അങ്കമാലി കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷ

ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിന്നും മാറ്റി അങ്കമാലി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു,. നാദിര്‍ഷായുടെ മുന്‍ കൂര്‍ ജാമ്യാപേക്ഷ 18 ന് പരിഗണിക്കുന്നതിനാല്‍ ഇതു കഴിഞ്ഞ് മാത്രം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചാല്‍ മതിയെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകരുടെ നിലപാട്.


എന്നാല്‍, കേസ് അന്വേഷണം പതിനാലു ദിവസത്തിനുള്ളില്‍ അവസാനിപ്പിക്കുമെന്ന ഉറപ്പിനെ തുടര്‍ന്ന് പ്രോസിക്യുഷനും പോലീസും തമ്മിലുള്ള ആശയക്കുഴപ്പം രൂക്ഷമായ പശ്ചാത്തലത്തിലാണ് അപ്രതീക്ഷിത നീക്കവുമായി ദിലീപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. കഴിഞ്ഞ ജൂലൈ പത്തിനാണ് ദിലീപ് ഗുഡാലോചന കേസില്‍ അറസ്റ്റിലാകുന്നത്. ഏഴു ദിവസത്തിനുള്ളില്‍ ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും അങ്കമാലി കോടതി തള്ളുകയായിരുന്നു. തുടര്‍ന്ന് രണ്ട് തവണ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവു നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞതിനാല്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.


അറസ്റ്റിലായി 60 ദിവസം കഴിഞ്ഞെന്നും കേസ് അന്വേഷണം രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് കുറ്റപത്രം തയ്യാറായി എന്ന അനുമാനത്തിലുമാണ് ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അങ്കമാലി കോടതിയില്‍ ജാമ്യാപേക്ഷയുമായി എത്തിയത്.


ദിലീപിന്റെ ആദ്യ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളിയിരുന്നു. നടിയുടെ നഗ്നചിത്രങ്ങള്‍ എടുക്കാന്‍ പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടതായി മാത്രമാണ് പോലീസ് തനിക്കെതിരെ നിരത്തുന്ന ആരോപണം എന്നും ഇത് തെളിയിക്കാന്‍ പോലീസിന് ഇതുവരെ മതിയായ തെളിവ് ലഭിച്ചിട്ടില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റപത്രം സമര്‍പ്പിച്ച പള്‍സര്‍ സുനിയെ മജിസ്‌ട്രേറ്റ് കോടതിയുടെ അനുമതിയില്ലാതെ വീണ്ടും ചോദ്യം ചെയ്യുകയും മൊഴി എടുക്കുകയും ചെയ്ത ശേഷം 25000 രൂപ അഡ്വാന്‍സ് വാങ്ങിയെന്ന് പറയിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരോടായി പള്‍സര്‍ സുനി പറഞ്ഞത് പോലീസ് പറയുന്നതും എഴുതുന്നതും എന്താണെന്ന് തനിക്കറിയില്ലെന്നാണ്. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെന്ന് പണം വാങ്ങിച്ചെന്ന മൊഴി കഴിഞ്ഞ അഞ്ചു മാസത്തിനിടെ കേട്ടിട്ടില്ലെന്നു, ക്വട്ടേഷന്‍ പണം വാങ്ങിയത് കാക്കനാട്ടെ ലക്ഷ്യ എന്ന സ്ഥാപനത്തില്‍ നിന്നുമാണെന്നായിരുന്നു. നാദിര്‍ഷായെ കുടുക്കാനായാണ് പുതിയ കെട്ടുകഥ പോലീസ് സൃഷ്ടിച്ചതെന്നും അഡ്വ. രാമന്‍പിള്ള വാദിക്കുന്നു.


സിനിമാ യൂണിറ്റുകളില്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുന്ന സുനി എല്ലാ ലൊക്കേഷനിലും എത്താന്‍ സാധ്യതയുണ്ടെന്നും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ മാത്രം തെളിവാക്കി ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലെ അപാകത കഴിഞ്ഞ ദിവസം ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയതായി അഭിഭാഷകര്‍ പറയുന്നു.


 

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ