General News

കോടതിക്ക് നല്‍കിയ ഉറപ്പ് തങ്ങളോട് ആലോചിക്കാതെയെന്ന് പോലീസ്

Thu, Sep 14, 2017

Arabianewspaper 274
കോടതിക്ക് നല്‍കിയ ഉറപ്പ് തങ്ങളോട് ആലോചിക്കാതെയെന്ന് പോലീസ്

നടിയെ ആക്രമിച്ച കേസില്‍ രണ്ടാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാമെന്ന് പ്രോസിക്യുഷന്‍ ഹൈക്കോടതിയില്‍ ഉറപ്പു നല്‍കിയതില്‍ അതൃപ്തി അറിയിച്ച് പോലീസ്. കേസ് അന്വേഷണത്തെ കോടതി വിമര്‍ശിക്കുകയും സിനിമ തിരക്കഥ പോലെ നീണ്ടു പോകുകയും ചെയ്യുന്നുവെന്ന് കോടതി നീരീക്ഷിക്കുകയും എന്ന് അന്വേഷണം പൂര്‍ത്തി.യാക്കുമെന്നും ചോദിച്ചപ്പോഴാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ രണ്ടാഴ്ച. കൊണ്ട് കേസ് അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയത്.


ഇത്തരമൊരു ഉറപ്പ് നല്‍കും മുമ്പ് തങ്ങളോട് ആലോചിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. ഈ സമയ പരിധിക്കുള്ളില്‍ കുറ്റപത്രം നല്‍കാന്‍ തങ്ങള്‍ ഇതോടെ ബാധ്യസ്ഥതരായിരിക്കുകയാണെന്നും ഇത് പഴുതടച്ചുള്ള കുറ്റപത്ര സമര്‍പ്പണത്തെ പ്രതികൂലമായി ബാധിക്കുമെന്നുമാണ് പോലീസ് പറ.യുന്നത്.


എന്നാല്‍, ദിലീപിനെ അറസ്റ്റു ചെയ്ത് 90 ദിവത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ വിചാരണയ്ക്ക് മുമ്പ് സ്വാഭാവികമായും ദിലീപിന് ജാമ്യം ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ പറയുന്നു, ഇപ്പോള്‍ 65 ദിവസം പിന്നിട്ടു കഴിഞ്ഞു. ഇനിയും 24 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. കേസ് അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലെത്തി നില്‍ക്കുന്ന ഇപ്പോള്‍ വിലപ്പെട്ട പത്തു ദിവസം പ്രോസിക്യൂഷന്‍ നിലപാടു മൂലം നഷ്ടപ്പെട്ടതായി പോലീസ് പറയുന്നു.


എന്നാല്‍, കേസ് അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്ന് കോടതി ചോദിച്ചപ്പോള്‍ ഇതിന് ഉത്തരം പറയാന്‍ സ്വാഭാവികമായും പ്രോസിക്യുഷന്‍ ബാധ്യസ്ഥരായി തീര്‍ന്നുവെന്നും പോലീസിനോട് ചോദിച്ച് പറയാമെന്ന് കോടതിയില്‍ അപ്പോള്‍ ബോധ്യപ്പെടുത്തിയാല്‍ കൂടുതല്‍ വിമര്‍ശനം ജഡ്ജിയില്‍ നിന്നും കേള്‍ക്കേണ്ടി വരുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍, നിശ്ചിത സമയ പരിധി പറയാതെ ഉടന്‍ പൂര്‍ത്തിയാക്കുമെന്നു പറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പ്രതിസന്ധി ഉണ്ടാകില്ലെന്ന് പോലീസ് പറയുന്നു.


18 ന് നാദിര്‍ഷായുടെ കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതി ഉന്നയിച്ച ആശങ്കള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പ്രോസിക്യുഷന് കണ്ടെത്തേണ്ടിവരും. നാദിര്‍ഷായെ സമ്മര്‍ദ്ദത്തിലാഴ്ത്തി അറസ്റ്റ് ഭീഷണി മുഴത്തി ചോദ്യം ചെയ്യാന്‍ കഴിയാത്തതു കൊണ്ട് കാര്യമായ ഫലപ്രാപ്തി ഉണ്ടാകില്ലെന്ന് പോലീസ് കരുതുന്നു.


ഹൈക്കോടതിയില്‍ വിമര്‍ശനം കേള്‍ക്കേണ്ടിവന്നതും അന്വേഷണം രണ്ടാഴ്ച കൊണ്ട് പൂര്‍ത്തിയാക്കേണ്ടതും പോലീസിനെ പ്രതിരോധത്തിലും ഒപ്പം സമ്മര്‍ദ്ദത്തിലുമാഴ്ത്തിയിരിക്കുകയാണ് ഇതോടെ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി, ഭാര്യ കാവ്യ മാധവന്‍ എന്നിവരുടെ അറസ്റ്റ് നടത്തി ഏതുവിധേനയും കേസ് രണ്ടാഴ്ചക്കുള്ളില്‍ യുക്തിസഹമായ പര്യവസനത്തിലെത്തിക്കാനാകും പോലീിസ് നീക്കം,.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ