General News

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

Thu, Sep 14, 2017

Arabianewspaper 549
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി.യും ജപ്പാന്‍ പ്രധാന്‍ മന്ത്രി ഷിന്‍സൊ അബെയും ചേര്‍ന്ന് അഹമദ് ബാദില്‍ തറക്കല്ലിട്ടു,. 1.10 ലക്ഷം കോടി രൂപ മുതല്‍ മുടക്കിലാണ് 508 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ നിര്‍മിക്കുന്നത്.


ഇന്ത്യയുടെ സ്വാന്തന്ത്ര്യ ലബ്ദ്ധിയുടെ 75 ാം വാര്‍ഷികമായ 2022 ഓഗസ്ത് 15 നാകും ബുള്ളറ്റ് ട്രെയിന്‍ ഉദ്ഘാടന ഓട്ടം നടത്തുകയെന്ന് റെയില്‍ വേ മന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു.


ഗുജറാത്തിലെ സബര്‍മതിയില്‍ നിന്നും ആരംഭിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പാത മുംബൈയില്‍ അവസാനിക്കും. 35 ട്രെയിനുകളാണ് ഇതിനായി ജപ്പാന്‍ സഹായത്തോടെ നിര്‍മിക്കുന്നത്. ഒരു ട്രെയിനില്‍ 750 യാത്രക്കാരെയാണ് ഉള്‍ക്കൊള്ളാനാകുക. നിത്യേന 36,000 യാത്രക്കാരെയാണ് ഈ റൂട്ടില്‍ പ്രതീക്ഷിക്കുന്നത്. 1.8 മണിക്കൂറില്‍ 508 കിലോമീറ്റര്‍ ദൂരം താണ്ടാനാകുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ചിലവു വരുന്നതിന്റെ 85 ശതമാനവും ജപ്പാന്‍ വഹിക്കും. 21 കിലോമീറ്റര്‍ തുരങ്കപാതയില്‍ ഏഴു കിലോമീറ്റര്‍ കടലിന്നടിയിലൂടെയായിരിക്കും. 508 കിലോമീറ്ററില്‍ 92 ശതമാനവും എലവേറ്റഡ് പാതയായിരിക്കും. ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കാനാണിത്.


അഞ്ചു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന പദ്ധതിക്കായി ഒരോ വര്‍ഷവും 20,000 കോടി രൂപ വീതം ജപ്പാന്‍ നല്‍കും. ആകെ ചെലവു വരുന്നത് 1,10,000 കോടി രൂപയാണ്. ഇത് 50 വര്‍ഷം കൊണ്ട് 0.1 ശതമാനം പലിശ നിരക്കില്‍ തിരിച്ചടച്ചാല്‍ മതിയാകും,.വായ്പ തുക പൂര്‍ണമായും ലഭിച്ച് 15 വര്‍ഷത്തിനു ശേഷം തിരിച്ചടവ് മതിയെന്നതും ഈ പദ്ധതി.യുടെ സവിശേഷതയാണ്.


44,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന നിര്‍മാണ ജോലികള്‍ക്കു ശേഷം നാലായിരം പേര്‍ക്ക് സ്ഥിരം തൊഴില്‍ ലഭിക്കുന്ന പദ്ധതിയുമാണിത്. 508 കിലോ മീറ്റര്‍ പാത കരയിലും കടലിലും തുരങ്കമായും എലവേറ്റഡായും നിര്‍മിക്കാന്‍ 120 ലക്ഷം ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റും, 55 ലക്ഷം മെട്രിക് ടണ്‍ ഇരുമ്പും 15 ലക്ഷം മെട്രിക് ടണ്‍ ഉരുക്കും വേണ്ടിവരുമെന്നാണ് അനുമാനിക്കുന്നത്.


നിലവില്‍ 8-9 മണിക്കൂറാണ് ഈ റൂട്ടിലെ യാത്രാ സമയം, ബുള്ളറ്റ് ട്രെയിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിച്ചാല്‍ 2 മണിക്കൂറെങ്കിലും വേണം അഹമദ്ബാദില്‍ നിന്നും മുംബൈയിലെത്താന്‍,. രണ്ടായിരം രൂപയാകും കുറഞ്ഞ തുക.


അതേസമയം, അഹമദ്ബാദില്‍ നിന്നും മുംബൈയിലേക്ക് രണ്ടായിരം രൂപ.യ്ക്ക് വിമാന ടിക്കറ്റുകളും പലപ്പോഴും ലഭ്യമാണ്. ഒരു മണിക്കൂര്‍ 15 മിനിട്ട് കൊണ്ട് പറന്ന് എത്തുകയും ചെയ്യും. എന്നാല്‍, വിമാനത്താവളങ്ങളില്‍ ഒരു മണിക്കൂര്‍ മുമ്പ് എത്തേണ്ടതും സുരക്ഷാ പരിശോധന കഴിഞ്ഞ കുറഞ്ഞത് അരമണിക്കൂറിനു ശേഷം പുറത്തിറങ്ങുന്നതും പരിഗണിച്ചാല്‍ രണ്ടര മണിക്കൂറോളം സമയം ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്താല്‍ എടുക്കുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു,.


സീസണ്‍ സമയങ്ങളിലും വാരാന്ത്യ ദിവസങ്ങളിലും വിമാനയാത്ര നിരക്ക് ആറായിരം രൂപ വരെയാകാറുമുണ്ട്. ബുള്ളറ്റ് ട്രയിനുകളില്‍ എല്ലായ്‌പ്പോഴും ഒരേ നിരക്കായിരിക്കും. മൂന്നു മണിക്കൂര്‍ ഇടവിട്ട് ട്രെയിന്‍ സര്‍വ്വീസ് ഉണ്ടാകുമെന്നാണ് സൂചന. വിമാന സര്‍വ്വീസുകള്‍ ഇത്രയും ഫ്രീക്വന്‍സിയില്‍ ഇല്ല.


 

Advertisement here

Like Facebook Page :
 

Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ