General News

ദിലീപിന്റെ ജാമ്യാപേക്ഷ 19 ന് സമര്‍പ്പിക്കും

Thu, Sep 14, 2017

Arabianewspaper 258
ദിലീപിന്റെ ജാമ്യാപേക്ഷ 19 ന് സമര്‍പ്പിക്കും

ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പിക്കുന്നത് മാറ്റിവെച്ചു,. ഇതേ കേസില്‍ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 18 നാണ് ഇതു കഴിഞ്ഞ ശേഷം ദിലീപിന്റെ സമര്‍പ്പിക്കാമെന്നാണ് അഭിഭാഷകര്‍ കരുതുന്നത്. നേരത്തെ, വ്യാഴാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്.


നാദിര്‍ഷായെ വെള്ളിയാഴ്ച ചോദ്യം ചെയ്യുന്നുണ്ട് ഇതു കഴിഞ്ഞ് പോലീസിന്റെ അടുത്ത നീക്കം എന്തെന്ന് അറിയാനും 18 ന് പോലീസ് കേസ് ഡയറി ഹാജരാക്കിയ ശേഷം കോടതി എന്തു നിലാപാട് എടുക്കുമെന്ന് അറിഞ്ഞിട്ടുമാകും ദിലീപിന്റെ ജാമ്യാപേക്ഷ സമര്‍പ്പിക്കുക.


കഴിഞ്ഞ രണ്ട് തവണ സമര്‍പ്പിച്ചപ്പോഴും പ്രോസീിക്യൂഷന്റെ നിലപാട് അംഗീകരിച്ച് ദിലീപിന് ജാമ്യം നിഷേധിച്ച കോടതി ഇക്കുറി ജാമ്യം നല്‍കുമെന്നാണ് അഭിഭാഷകരുടെ പ്രത്യാശ. കേസ് അന്വേഷണം രണ്ടാഴ്ച കൊണ്ട് പൂര്‍ത്തികരിക്കുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസീക്യുഷന്‍ കോടതിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. ഇനി 22 ദിവസം മാത്രമാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ അവശേഷിക്കുന്നത്. അടുത്ത പത്തു ദിവസം ഇതിനാല്‍ പോലീസിനും പ്രോസീക്യൂഷനും നിര്‍ണായകമാണ്.


കേസ് അന്വേഷണത്തില്‍ കോടതി വിമര്‍ശനത്തോടെ നിലപാട് സ്വീകരിച്ചത് അന്വേഷണ ഉദ്യോഗസ്ഥരെ പ്രതിരോധത്തിലും സമ്മര്‍ദ്ദത്തിലുമാക്കി. കേസില്‍ ഇനിയും നിര്‍ണായകമായ തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ലഭിച്ചിട്ടില്ല. ദിലീപിനെ കേസുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകളുടെ അഭാവം മൂലം പോലീസ് പുതിയ മൊഴികളും തെളിവുകളും ലഭിക്കാന്‍ പരിശ്രമിക്കുകയാണ്,.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ