General News

ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേല്‍പ്പ്

Wed, Sep 13, 2017

Arabianewspaper 310
ജപ്പാന്‍ പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേല്‍പ്പ്
ജപ്പാന്‍ പ്രധാനമന്ത്രി ഷിനോസ് അബെയ്ക്ക് അഹമദ്ബാദില്‍ ഊഷ്മള വരവേല്‍പ്. പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാണ് .ഷിനോസ് അബെയെ സ്വീകരിച്ച്ത്.

മോഡി കുര്‍ത്ത ധരിച്ച് അബെയും സാല്‍വാര്‍ കമീസ് ധരിച്ച് ഭാര്യ അകി അബെയും മോഡിയ്‌ക്കൊപ്പം തുറന്ന ജീപ്പില്‍ സബര്‍മതി ആശ്രമം വരെ റോഡ് ഷോ നടത്തി. തുറന്ന ജീപ്പില്‍ മൂവരും റോഡിനുവശവും നിന്നവരെ കൈവീശി പ്രത്യഭിവാദ്യം ചെയ്തു.

രണ്ടു ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായാണ് അബെ അഹമദ്ബാദിലദിലെത്തിയത്. ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകുമ്പോള്‍ അബെയുടെ സാന്നിദ്ധ്യവുമുണ്ടാകും. അഹമദാബാദില്‍ നിന്നും മുംബൈയിലേക്ക് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പിലാക്കുന്നത് ജപ്പാന്റെ സഹകരണത്തോടെയാണ്

പന്ത്രണ്ടാമാത് ഇന്തോ -ജപ്പാന്‍ ഉച്ചകോടിക്കായാണ് അബെ ഇന്ത്യയിലെത്തിയത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കൊപ്പം ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി പദ്ധതിയെ വെല്ലുന്ന ഏഷ്യ-ആഫ്രിക്ക ഗ്രോത്ത് കൊറിഡോര്‍ പദ്ധതിയുടെ പ്രഖ്യാപനവും ഇരു നേതാക്കളും സംയുക്തമായി നടത്തും.

വ്യാഴാഴ്ച നടക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതി തറക്കല്ലിടല്‍ ചടങ്ങില്‍ പതിനായിരം പേര്‍ പങ്കെടുക്കുമെന്നാണ് സൂചന. ഒരു ലക്ഷം കോടിയിലധികം ചെലവിട്ട് നിര്‍മിക്കുന്ന 508 കിലേമീറ്റര്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2022 ല്‍ പൂര്‍ത്തിയാകും. അമ്പതു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാനുള്ള 80,0000 കോടിയുടെ വായ്പയാണ് ജപ്പാന്‍ ഇന്ത്യക്ക് ഇതിനായി നല്‍കുന്നത്. 0.1 ശതമാനമാണ് പലിശ.
Tags : PM Modi 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ