General News

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചല്ല ബുദ്ധി ഉപേയാഗിച്ച് കേസ് അന്വേഷിക്കുക -പോലീസിനോട് ഹൈക്കോടതി

Wed, Sep 13, 2017

Arabianewspaper 409
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചല്ല  ബുദ്ധി ഉപേയാഗിച്ച് കേസ് അന്വേഷിക്കുക -പോലീസിനോട് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തെ ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് പോലീസിന് തിരിച്ചടിയായി,. പോലീസ് കേസ് അന്വേഷിക്കുന്ന രീതി ശരിയായ ദിശയിലല്ലെന്ന് ബോധ്യപ്പെട്ടപോലെയാണ് ഹൈക്കോടതി പ്രതികരിച്ചത്.


നടനും സംവിധായകനുമായ നാദിര്‍ഷായെ എഴുപത്തി അഞ്ചു ദിവസം മുമ്പ് പതിമൂന്നു മണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്ത് വിട്ടയച്ച ശേഷം ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകുയം മുഖ്യപ്രതിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേ,ണണം നടത്തുകയും ചെയ്യുന്നതിനെയാണ് കോടതി എതിര്‍ത്തത്.


തൊടുപുഴയില്‍ സിനിമ സെറ്റില്‍ വെച്ച് നാദിര്‍ഷാ തനിക്ക് 25,000 രൂപ ക്വട്ടേഷന്‍ അഡ്വാന്‍സായി പണം നല്‍കിയെന്ന് പള്‍സര്‍ സുനി പുതിയ മൊഴി നല്‍കിയെന്ന് പ്രോസിക്യുഷന്‍ കോടതിയെ ബോധിപ്പിച്ചപ്പോഴും ശക്തമായ ഭാഷയിലാണ് പ്രതികരണം ഉണ്ടായത്.


മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ഇതിനു തെളിവാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോഴാണ് മൊബൈല്‍ ഫോണ്‍ ടവറുകള്‍ ഉപയോഗിച്ചല്ല, ബുദ്ധി ഉുപയോഗിച്ചാണ് കേസുകള്‍ തെളിയിക്കേണ്ടതെന്ന് കകോടതി പറഞ്ഞു.


പള്‍സര്‍ സുനിയുടെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടും വീണ്ടും ഇയാളെ ചോദ്യം ചെയ്യുന്നതും മൊഴി എടുക്കുന്നതിന്റേയും വിശദീകരണം നല്‍കാനും കോടതി ആവശ്യപ്പെട്ടു. രാവിലെ,. മറ്റു രണ്ടു കേസുകല്‍ പരിഗണിക്കുമ്പോഴും പോലീസിന്റെ അന്നേഷണ രീതികളെ കോടതി വിമര്‍ശിച്ചിരുന്നു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ചയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസ് എടുക്കുന്ന ഉദ്യോഗസ്ഥന് തോന്നും പോലെയാണോ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ആവശ്യമില്ലാതെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. തെളിവുകളും സാഹചര്യങ്ങളും അനുസരിച്ചാകണം വകുപ്പുകള്‍ ചേര്‍ക്കേണ്ടത്. ഡിജിപിയായിരുന്നു ടി പി സെന്‍കുമാറിനെതിരെ എഫ്‌ഐആര്‍ എടുത്ത കാര്യവും കോടതി പരാമര്‍ശിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ