General News

കടകംപള്ളിയുടെ ചൈന യാത്ര തടഞ്ഞത് പ്രോട്ടോക്കോള്‍ വിഷയം മൂലം - കേന്ദ്രം

Wed, Sep 13, 2017

Arabianewspaper 225
കടകംപള്ളിയുടെ ചൈന യാത്ര തടഞ്ഞത് പ്രോട്ടോക്കോള്‍ വിഷയം മൂലം - കേന്ദ്രം

സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈനയില്‍ നടക്കുന്ന ലോക ടൂറിസം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കാതിരുന്നത് പ്രോട്ടോക്കോള്‍ വിഷയം മൂലമെന്ന് കേന്ദ്ര വിദേശ കാര്യ മന്ത്രി വികെ സിംഗ്.


സംസ്ഥാന മന്ത്രിയേക്കാള്‍ താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുമായാണ് ചൈനയില്‍ ചര്‍ച്ച നിശ്ചയിച്ചിരുന്നത്. സെക്രട്ടറി തല ചര്‍ച്ചകള്‍ക്ക് സെക്രട്ടറിയാണ് പങ്കെടുക്കേണ്ടത്. മറ്റേതെങ്കിലും രാജ്യങ്ങളിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്താനായിരുന്നില്ല.


ഇത് രാജ്യത്തിന്റെ യശസിനെ ബാധിക്കുന്നതാണ്. ഇക്കാരണത്താലാണ് കടകം പള്ളിയുടെ ചൈന സന്ദര്‍ശനത്തിന് അനുമതി നല്‍കാതിരുന്നതെന്നും പകരം സെക്രട്ടറിമാര്‍ക്ക് അനുമതി നല്‍കിയതെന്നും മന്ത്രി പറഞ്ഞു.


ഫാ ഉഴുന്നാലിനെ മോചിപ്പിച്ച വിഷയത്തില്‍ വിശദീകരണം നല്‍കാന്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലാണ് കടകം പള്ളിയുടെ ചൈന വിഷയം കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.


കടകംപള്ളിക്ക് അനുമതി നല്‍കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്കും കടകംപള്ളി സുരേന്ദ്രന്‍ വിദേശകാര്യ മന്ത്രി സുഷമസ്വരാജിനും കത്തയച്ചിരുന്നു. ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷമുണ്ടായിരുന്നതിനാലാണ് വീസ അനുവദിക്കാതിരുന്നതെന്ന് സൂചനയുണ്ടായിരുന്നു. പല കാരണങ്ങളാല്‍ വീസ നിഷേധിക്കുന്നു എന്നു മാത്രമാണ് കടകം പള്ളിക്ക് നല്‍കിയ വിശദീകരണം.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ