General News

റയാന്‍ സ്‌കൂളിലെ കൊലപാതകം, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായില്ല- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Wed, Sep 13, 2017

Arabianewspaper 332
റയാന്‍ സ്‌കൂളിലെ കൊലപാതകം, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായില്ല- പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യു്മനന്‍ കൊല്ലപ്പെട്ടത് കഴുത്തറുത്ത് അമിത രക്തസ്രാവം ഉണ്ടായതിനാല്‍, കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴുത്തിലെ ഞരമ്പ് മുറിഞ്ഞതിനാല്‍ കുട്ടിക്ക് ഒച്ചവെയ്ക്കാന്‍ സാധിച്ചില്ല. മൂര്‍ച്ചേറിയ കത്തി ഉപയോഗിച്ച് ആദ്യം കുത്തുകയും പിന്നീട് മുറിവിലൂടെ അറക്കുകയും ചെയ്തതാണ് മരണം സംഭവിച്ചത്.


രക്തത്തില്‍ കുളിച്ചു കിടക്കുന്ന കുട്ടിയെ ടീച്ചര്‍മാര്‍ കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും ആക്രമണം നടന്ന് രണ്ട് മിനിട്ടിനുള്ളില്‍ കുട്ടി മരിച്ചു എന്നാണ് കരുതുന്നത്.


കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന തെളിവുകള്‍ സ്‌കൂള്‍ യൂണിഫോമിലോ,നിലത്തോ ഉണ്ടായിരുന്നില്ല. കുട്ടിയുടെ രഹസ്യഭാഗങ്ങളിലും മുറിവുകള്‍ ഇല്ല. കുട്ടിയുടെ ശരീരത്തില്‍ മറ്റു പാടുകളില്ല. ബീജസാന്നിദ്ധ്യമാണ് പോസ്റ്റ്മാര്‍ട്ടത്തില്‍ പരിശോധിച്ചത്. പുരുഷ ജനനേന്ദ്രിയത്തില്‍ നിന്നുള്ള ദ്രവങ്ങളുടെ സാന്നിദ്ധ്യമാണ് പരിശോധിച്ചത്. കുടുതല്‍ പരിശോധനയ്ക്കായി കുട്ടിയുടെ യൂണിഫോം ലാബിലേക്ക് അയച്ചിട്ടുണ്ട്.


ആക്രമണം നടത്തിയ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് ടോയ്‌ലറ്റില്‍ എത്തിയിരുന്നു. അവിടെ വെച്ച് കുട്ടിയെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ പീഡനത്തിന് ശ്രമിക്കുകയായിരുന്നു. കുട്ടി എതിര്‍ത്തപ്പോള്‍ നിലത്ത് തള്ളിയിടുകയും പുറത്തു പറയാതിരിക്കാന്‍ കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് നിഗമനം. സിസിടിവി ദൃശ്യങ്ങളില്‍ ഇയാള്‍ ടോയ്‌ലറ്റിലേക്ക് പോകുന്നത് ഉണ്ട്. മറ്റാരും ഇതിനിടയില്‍ ഇവിടേക്ക് എത്തിയിട്ടില്ല. തുടര്‍ന്ന് കുട്ടി ഒറ്റയ്ക്ക് നടന്നു വരുന്നതും മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ഡ്രൈവര്‍ അശോക് മടങ്ങുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. ടീച്ചര്‍മാരുടെ നിലവിളി കേട്ട് വീണ്ടും അശോക് ഓടിയെത്തുന്നതും കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിന് വാഹനം ഏര്‍പ്പാടാക്കുന്നതിനും മറ്റും ശ്രമിക്കുന്നതും സിസിടിവിയില്‍ ഉണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ