General News

നാദിര്‍ഷായുടെ ജാമ്യം പരിഗണിക്കുന്നു, ദിലീപ് അപേക്ഷ നല്‍കിയില്ല

Wed, Sep 13, 2017

Arabianewspaper 334
നാദിര്‍ഷായുടെ ജാമ്യം പരിഗണിക്കുന്നു, ദിലീപ് അപേക്ഷ നല്‍കിയില്ല

ടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഡാലോചന കേസില്‍ സംശയിക്കുന്ന നാദിര്‍ ഷായെ ചോദ്യം ചെയ്യാനും അറസ്റ്റു ചെയ്യാനും പോലീസ് തയ്യാറായി നില്‍ക്കെ അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നു.


എന്നാല്‍, ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍ നല്‍കിയില്ല. നാദിര്‍ഷായുടെ ജാമ്യാപേക്ഷയില്‍ തീരുമാനം വന്നിട്ട് ദിലീപിന്റെ ജാമ്യാപേക്ഷ നല്‍കാമെന്നാണ് അഭിഭാഷകര്‍ കരുതുന്നത്.


മൂന്നാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ, രണ്ടു പ്രാവശ്യവും അപേക്ഷ തള്ളിയിരുന്നു. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ഇപ്പോള്‍ ജാമ്യം നല്‍കിയായല്‍ കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.


എഴുപത്തി അഞ്ച് ദിവസം മുമ്പ് തന്നെ ചോദ്യം ചെയ്ത് തനിക്ക് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയച്ച പോലീസ് തന്നെ മാപ്പു സാക്ഷിയാക്കാന്‍ ശ്രമിച്ചെന്നും ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ കേസില്‍ നിന്ന് ഒഴിവാക്കാമെന്ന വാഗ്ദാനം നല്‍കിയെന്നുമാണ് നാദിര്‍ഷാ ജാമ്യാപേക്ഷയില്‍ പറയുന്നത്.


പോലീസിന്റെ സമ്മര്‍ദ്ദം സഹിക്കാന്‍ പറ്റാതായതിനാലാണ് കോടതിയെ സമീപിച്ചതെന്നുംനാദിര്‍ ഷാ പറയുന്നു.


തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് മുഖ്യപ്രതി പള്‍സര്‍സുനിക്ക് നാദിര്‍ഷാ ക്വട്ടേഷന്‍ ആക്രമണത്തിന്റെ അഡ്വാന്‍സ് ആയി 25,000 രൂപ കൈമാറിയെന്ന പുതിയ മൊഴിയുമായാണ് പോലീസ് നാദിര്‍ഷായുടെ ജാമ്യത്തെ എതിര്‍ക്കുന്നത്.


എന്നാല്‍, നാദിര്‍ ഷായ്ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ വേണ്ടി പോലീസ് നടത്തിയ പുതിയ നാടകമാണ് പള്‍സര്‍ ഇനി ഇതുവരേയും പറയാത്ത ഈ പുതിയ മൊഴി എന്ന് നാദിര്‍ഷായുടെ അഭിഭാഷകര്‍ പറയുന്നു.


പള്‍സര്‍ സുനി സിനിമ സെറ്റുകളില്‍ ഡ്രൈവറാണ്. കേരളത്തില്‍ ഏതു ചിത്രത്തിന്റെയും ചിത്രീകരണ സെറ്റുകളില്‍ അയാള്‍ക്ക് വരാനാകും,. പള്‍സര്‍ സുനിയുടെ മമൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അന്ന് തൊടുപുഴയുടെ പരിധിയില്‍ ഉണ്ടായിരുന്നു എന്ന് പോലീസിന് തെളിവു ലഭിച്ചതിനെ കുറിച്ച് അഭിഭാഷകര്‍ പറയുന്നു.


നാദിര്‍ഷാ നല്‍കിയ മുന്‍ കൂര്‍ ജാമ്യാപേക്ഷയില്‍ ദിലീപിനെതിരെ മൊഴി പറയിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് പറഞ്ഞിരുന്നു. പള്‍സര്‍ സുനിക്ക് താന്‍ പണം നല്‍കിയെന്ന് സമ്മതിച്ചാല്‍ കേസില്‍ മാപ്പു സാക്ഷിയാക്കാമെന്നാണ് പോലീസ് വാഗ്ദാനം നല്‍കിയതെന്നും നാദിര്‍ഷ ഹര്‍ജിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് ഈ മൊഴി ഇപ്പോള്‍ പള്‍സര്‍ സുനിയില്‍ നിന്നും രേഖപ്പെടുത്തിയതെന്നും അഭിഭാഷകര്‍ ആരോപിക്കുന്നു,.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ