General News

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍

Tue, Sep 12, 2017

Arabianewspaper 195
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ താന്‍ തയ്യാറെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുല്‍.


പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ തയ്യാറാണോ എന്ന ചോദ്യത്തിനാണ് രാഹുലിന്റെ മറുപടി. എന്നാല്‍, കോണ്‍ഗ്രസിന് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് സംവിധാനങ്ങളുണ്ട്. 2019 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നു.


അതേസമയം, കുടുംബ വാഴ്ചയുടെ ഭാഗമല്ലേ താങ്കളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം എന്ന ചോദ്യത്തിന് ഇതിന് കോണ്‍ഗ്രസിനെ മാത്രം കുറ്റം പറയരുതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയത്തില്‍ ഉള്‍പ്പടെ എല്ലാ മേഖലകളിലും കുടുംബ വാഴ്ചയാണെന്നും അഖിലേഷ് യാദവും, എം കെ സ്റ്റാലിനും ബോളിവുഡിലെ അഭിഷേക് ബച്ചനും കുടുംബ വാഴ്ചയിലൂടെ രംഗത്ത് എത്തിയവരാണെന്നും രാഹുല്‍ പറഞ്ഞു,


ഒരാളുടെ കാര്യക്ഷമതയും കഴിവുമാണ് സുപ്രധാനമെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസിന് 2014 ല്‍ തിരിച്ചടി ഉണ്ടാകാന്‍ കാരണം പാര്‍ട്ടിയില്‍ അഹങ്കാരം കൂടിയതും , ജനങ്ങളില്‍ നിന്ന് അകന്നതുമാണെന്ന് രാഹുല്‍ പറഞ്ഞു, തനിക്ക് മുത്തച്ഛനേയും മുത്തശ്ശിയേയും പിതാവിനെയും നഷ്ടപ്പെട്ടു. ഇന്ദിരയ്ക്ക് നേരെ നിറയൊഴിച്ചത് 32 തവണയാണ്. തന്നോടൊപ്പം ബാഡ്മിന്റണ്‍ കളിച്ചിരുന്ന അംഗരക്ഷകരാണ് മുത്തിശിയെ വെടിവെച്ചത്. ഹിംസ എന്തെന്ന് മറ്റാരേക്കാളും തനിക്ക് മനസിലാകും സിഖ് വംശജരെ ഇഷ്ടമാണ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെങ്കില്‍ ആദ്യത്തെ ആള്‍ താനായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു,


മോഡിയുടെ ഭരണത്തേയും രാഹുല്‍ വിമര്‍ശിച്ചു,. നോട്ടു നിരോധനവും ചരക്കു സേവന നികുതിയും തീരെ ആലോചിക്കാതെ നടപ്പിലാക്കിയ പദ്ധതികളാണ്. നോട്ടു നിരോധനം ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്തില്ല. ഏകപക്ഷീയമായി നടപ്പിലാക്കിയതിനാല്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ രണ്ടു ശതമാനം കുറവു വന്നു. രാഹുല്‍ പറഞ്ഞു,

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ