OMG News

ദുബായ് ഡ്യുട്ടി ഫ്രീ പത്തു ലക്ഷം ഡോളര്‍ ജാക്‌പോട്ടും മലയാളിക്ക്

Tue, Sep 12, 2017

Arabianewspaper 1117
ദുബായ് ഡ്യുട്ടി ഫ്രീ പത്തു ലക്ഷം ഡോളര്‍ ജാക്‌പോട്ടും മലയാളിക്ക്

ദുബായ് ഡ്യുട്ടി ഫ്രീയുടെ പത്തു ലക്ഷം യുഎസ് ഡോളര്‍ ജാക് പോട്ട് നറുക്കെടുപ്പ് സമ്മാനവും മലയാളിക്ക്. കഴിഞ്ഞ ദിവസം അബുദാബി എയര്‍പോര്‍ട്ടിന്റെ ബിഗ് ടിക്കറ്റ് ഏഴു ലക്ഷം ദിര്‍ഹവും മലയാളിക്കാണ് ലഭിച്ചിരുന്നത്.


കഴിഞ്ഞ മാസം വര്‍ഷാവധിക്ക് നാട്ടിലേക്ക് പോയ കെവി വേണുഗോപാലനാണ് ഇത്തവണ ദുബായ് ഡ്യുട്ടി ഫ്രീ ലോട്ടറി അടിച്ചത്. ദുബായില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയാണ് വേണുഗോപാലന്‍.


കഴിഞ്ഞ മുപ്പതു വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന വേണുഗോപാന് ഈ പണവുമായി നാട്ടിലേക്ക് മടങ്ങാനും ചെറിയ ബിസിനസ് ചെയ്ത് ജീവിക്കണമെന്നുമാണ് ആഗ്രഹം . കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ദുബായില്‍ ജോലി ചെയ്തതിലും ഇവിടെ താമസിച്ചതിലും സന്തോഷമുണ്ടെന്നും തന്റെ ഭാഗ്യത്തിന് അവസരമൊരുക്കിയ ദുബായ് ഡ്യുട്ടി ഫ്രീ അധികൃതരോട് നന്ദിയുണ്ടെന്നും വേണു ഗോപാലന്‍ പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ